ആള്‍ക്കൂട്ട വിചാരണക്ക് വിധേയനായി ക്രൂരമായി കൊല ചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സഞ്ചിയില്‍ നിന്നും കണ്ടെടുത്തത് മല്ലിപ്പൊടിയും ബീഡിയും മാത്രം. ഇതിന്‍രെ പേരില്‍ മണിക്കൂറുകള്‍ വിചാരണ നടത്തിയാണ് യുവാവിനെ ആള്‍്ക്കൂട്ടം തല്ലിക്കൊന്നത്. എന്നാല്‍ കൊലപാതകത്തില്‍ ക്രൂരമായ അലംഭാവം കാണിക്കുകയാണ് പൊലീസ്. പ്രതികളുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്ന് മണിക്കൂറുകളായെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
പകല്‍ പോലെ വ്യക്തമായ കൊലപാതകത്തില്‍ അലംഭാവം കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതികളെ പിടിക്കണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നാണ് ഡിവൈഎസ്പി പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി നടത്താനുള്ള ശ്രമമുണ്ടെന്നും വിമര്‍ശനുയര്‍ന്നിരുന്നു. സമ്പത്തോ അധികാരമോ ഇല്ലാത്ത ആദിവാസി കൊലചെയ്യപ്പെട്ടത് വലിയ കാര്യമല്ലെന്ന രീതിയിലാണ് പൊലീസ് പ്രതികരിക്കുന്നത്.
എന്നാല്‍ മധുവിനെ വിചാരണ ചെയ്ത് മര്‍ദ്ദിക്കുമ്പോള്‍ സെല്‍ഫിയെടുത്ത് ആളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇയാള്‍ സ്ഥലം എംഎല്‍എ ഷംസുദ്ദീന്റെ പ്രചരണ വാഹനത്തില്‍ യാത്ര ചെയ്യുന്നതുള്‍പ്പടെയുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെയാണ് മലയാളികളായ ആള്‍ക്കൂട്ടം ആദിവാസി യുവാവായ മധുവിനെ മല്ലിപ്പൊടിയും മുളകുപൊടിയും മോഷ്ടിച്ചുവെന്ന് ആരോപിച്ച് വിചാരണ ചെയ്ത് ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്. മാനസിക ആസ്വസ്ഥമുള്ള യുവാവിനെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മല്ലീശരം കോവിലില്‍ നിന്ന് പിടിച്ചുകൊണ്ട് വന്നു മുക്കാലി കവലയില്‍ ഇട്ടു മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു.