മൊബൈല്‍ കോവിഡ് വാക്‌സിനേഷന്‍ യൂണിറ്റുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ മൊബൈല്‍ കോവിഡ് വാക്‌സിനേഷന്‍ യൂണിറ്റ് ആരംഭിച്ചു. ആലുവയിലെ ഫെഡറല്‍ ബാങ്ക് ആസ്ഥാനത്തെ 110 ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയാണ് മൊബൈല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് (ഏപ്രില്‍ 9) വില്ലിങ്ഡണ്‍ ഐലണ്ടിലെ കസ്റ്റംസ് ഹൗസ് ജീവനക്കാര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ പാടിവട്ടത്തെ ജിയോജിത് സെക്യൂറിറ്റീസിലെ ജീവനക്കാര്‍ക്കുമാണ് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റിന്റെ സേവനം ലഭ്യമാക്കുക. 250 രൂപയാണ് വാക്‌സിനേഷന്റെ ഒരു ഡോസിന്റെ വില.

ഒരു വാനും ആംബുലന്‍സും അടങ്ങുന്നതാണ് യൂണിറ്റ്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ അല്ലെങ്കില്‍ ആശുപത്രിയുടെ 20 കി.മി ചുറ്റളവിലായിരിക്കും ആദ്യഘട്ടത്തില്‍ മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റിന്റെ സേവനം ലഭ്യമാക്കുക. വാക്‌സിനേഷനായി 45 വയസ് കഴിഞ്ഞ കുറഞ്ഞത് 50 പേരെങ്കിലും വേണം യൂണിറ്റിന്റെ സേവനം ലഭ്യമാകാന്‍. ഇതിനായി 8111998140 എന്ന നമ്പറില്‍ ബന്ധപ്പെടുക. മൊബൈല്‍ യൂണിറ്റിന്റെ സേവനം ആവശ്യമുള്ളവര്‍ കോവിന്‍ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നത് സമയം ലാഭിക്കാന്‍ സഹായകമാകുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top