ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. 14.5 ശതമാനമാണു 2015 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ ഫോണ്‍ വില്‍പ്പന കുറഞ്ഞത്. സ്‌മാര്‍ട്ട് ഫോണ്‍ വില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വില കുറഞ്ഞ ഹാന്‍ഡ്സെറ്റുകളുടെ വില്‍പന ഏതാണ്ട് 18 ശതമാനത്തോളമാണു കുറഞ്ഞിരിക്കുന്നത്.
ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന 2014 ലെ അവസാന പാദത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ 14.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014ലെ അവസാന പാദത്തില്‍ 62 മില്യണ്‍ ഹാന്‍ഡ്സെറ്റുകളാണു വിറ്റുപോയതെങ്കില്‍ 2015ന്റെ ആദ്യ പാദത്തിലെത്തുമ്പോള്‍ 53 മില്യണ്‍ ഹാന്‍ഡ്സെറ്റുകളായി കുറഞ്ഞിട്ടുണ്ട്. 2014ല്‍ മൊത്തം 204 മില്യണ്‍ സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞതെന്നാണു കണക്ക്.
Tags: mobile