നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ആരെങ്കിലും ചോര്‍ത്തുന്നുണ്ടെങ്കില്‍ എഡ്‌വേഡ് സ്‌നോഡന്‍ സൂചന നല്‍കും

Untitled

ഹാക്കന്മാരുടെ മാത്രമല്ല സര്‍ക്കാരോ സര്‍ക്കാരിതര ഏജന്‍സികളോ നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് സംശയിക്കുന്നുണ്ടോ? എങ്കില്‍ ആ സംശയം തീര്‍ക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമെത്തി. എഡ്‌വേഡ് സ്‌നോഡന്‍ ഈ പ്രശ്‌നം പരിഹരിച്ചുതരും.

സര്‍ക്കാരോ സര്‍ക്കാരിതര ഏജന്‍സികളോ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെങ്കില്‍ സൂചന നല്‍കുന്ന ഉപകരണത്തിന്റെ രൂപരേഖ സ്നോഡന്‍ പുറത്തിറക്കി.
നിലവില്‍ ഐ ഫോണ്‍ 6 ല്‍ മാത്രം പ്രവര്‍ത്തിക്കുന്ന, മൊബൈല്‍ കവറിനോട് സാദൃശ്യമുള്ള ഉപകരണം, മൊബൈലിലേക്ക് വരുന്ന സംശയാസ്പദമായ സിഗ്‌നലുകളും റേഡിയോ തരംഗങ്ങളും തിരിച്ചറിഞ്ഞു സൂചന നല്‍കും. ഫോണിലേക്കു വരുന്നതും പോകുന്നതുമായ സിഗ്‌നലുകളുടെ എല്ലാ വിവരങ്ങളും ഉപയോഗ ദൈര്‍ഘ്യവും ഒരു ചെറിയ സ്‌ക്രീനിന്റ സഹായത്തോടെ ഈ ഉപകരണം ഉടമസ്ഥനെ അറിയിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇന്‍ട്രോസ്‌പെക്ഷന്‍ എഞ്ചിന്‍’ (ആത്മ പരിശോധന യന്ത്രം) എന്നു പേരിട്ടിരിക്കുന്ന ഉപകരണം പത്രപ്രവര്‍ത്തകര്‍ ചതിക്കപെടാതിരിക്കുന്നവാനും ഗവണ്‍മെന്റ് ഏജന്‍സി കളുടെ ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാനും ഉദ്ദേശിച്ചു പുറത്തിറക്കിയതാണെന്നു സ്നോഡന്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ ഉപകരണം വിപണിയില്‍ എത്തുവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. മോസ്‌കൊയില്‍ നിന്നും ടെലികോണ്‍ഫെറെന്‍സിങ് വഴിയാണ് സ്നോഡന്‍ പുതിയ ഉപകരണം പുറത്തിറക്കിയത്.

Top