രണ്ടു രൂപ നല്‍കൂ; ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കൂ; ഓഫര്‍ ജൂലൈ 20 മുതല്‍ 22വരെ

xiaomi-redmi

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഷവോമി വ്യത്യസ്ത ഓഫറുമായി രംഗത്തെത്തി. വെറും രണ്ടു രൂപയ്ക്ക് ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു ഓഫര്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി മുന്നോട്ടുവെച്ചത്.

ജൂലൈ 20 മുതല്‍ 22വരെ രണ്ടു ദിവസമാണ് ഷവോമിയുടെ പ്രത്യേക ഓഫര്‍. ഫ്‌ളാഷ് ഡീലിലൂടെ ഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്.
ഷവോമിയുടെ പുതിയ ഓഫര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നതിലൂടെ ഈ ഡീലില്‍ പങ്കെടുക്കാം. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന മത്സരത്തിലൂടെ ആദ്യ ദിനം xiaomi mi 5, രണ്ടാം ദിനം xiaomi redmi note 3, അവസാന ദിനം xiaomi mi max എന്നിവ സ്വന്തമാക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫ്‌ളാഷ് ഡീലിനു പുറമേ 10000ാമവ പവര്‍ ബാങ്ക്, ഹെഡ്ഫോണ്‍ തുടങ്ങിയവയുടെ ലിമിറ്റഡ് സ്റ്റോക്കും കമ്പനി ഉപഭോക്താക്കള്‍ക്കായി വിപണിയിലിറക്കുന്നുണ്ട്. 1999 രൂപയുടെ ബ്ലൂടൂത്ത് സ്പീക്കര്‍ 700 രൂപയ്ക്ക് സ്വന്തമാക്കാനാവുന്ന ഓഫറും കമ്പനി മുന്നോട്ട് വയ്ക്കുന്നുണ്ട്.

2014ലാണി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. മികച്ച സേവനവും ഫീച്ചറുകളും ആകര്‍ഷകമായ വിലയപം മുന്നോട്ടുവച്ച കമ്പനി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ചൈനയുടെ ആപ്പിള്‍ എന്ന ഖ്യാതി സ്വന്തമാക്കി.

Top