ഫോണ്‍ കെണി വിവാദത്തില്‍ വന്‍ വഴിത്തിരിവ്; തന്നോട് അശ്ലീലം പറഞ്ഞ വ്യക്തിയെ തിരിച്ചറിയാതെ യുവതി

കൊച്ചി: മംഗളം ചാനലിന്റെ ഫോണ്‍ കെണി വിവാദത്തില്‍ വന്‍ വഴിത്തിരിവ്. രാജി വച്ച മന്ത്രി ശശീന്ദ്രനെതിരായ കേസില്‍ നിന്നും പരാതിക്കാരിയായ യുവതി പിന്മാറി. തന്നെ ശല്യം ചെയ്‌തെന്ന പരാതിയില്‍ നിന്നുമാണ് യുവതി പിന്മാറിയത്. ഫോണില്‍ സംസാരിച്ച ആളെ വ്യക്തമല്ലെന്ന് യുവതി.

മന്ത്രിയുടെ ഔദ്യോഗികവസതിയില്‍വച്ച് തന്നെ ആരും ശല്യം ചെയ്തിട്ടില്ലെന്ന് പരാതിക്കാരിയായ ചാനല്‍പ്രവര്‍ത്തക കോടതിയെ അറിയിച്ചു. ഫോണില്‍ അശ്ലീലമായി സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പരാതിക്കാരി തിരുവനന്തപുരം സിജെഎം കോടതിയില്‍ വ്യക്തമാക്കി. കേസില്‍ ശനിയാഴ്ച കോടതി വിധി പറയും.

എന്‍സിപി നേതാവായിരുന്ന മന്ത്രി ശശീന്ദ്രന്‍ 2017 മാര്‍ച്ച് 26 നാണ് രാജിവച്ചത്. മംഗളം ചാനലില്‍ വന്ന ടെലിഫോണ്‍ സംഭാഷണമാണ് രാജിക്ക് കാരണമായത്. ശശീന്ദ്രന്‍ വീട്ടമ്മയായ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് മന്ത്രിയ്‌ക്കെതിരായ കെണിയാണെന്ന് പിന്നീട് ആരോപണമുയര്‍ന്നു.

ഇതേ തുടര്‍ന്ന് പൊലീസ് കേസും എടുത്തു. പൊലീസ് കേസില്‍ ചാനലിന്രെ സിഇഒ അജിത് കുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിച്ചു.

മന്ത്രി മന്ദിരത്തിലെ ലൈംഗീക ചുവയുള്ള സംഭാഷണങ്ങള്‍, കേരളം കേട്ട വിവാദ ഫോണ്‍വിളി, എല്ലാ പരാതികളും പിന്‍വലിച്ചു; ശശീന്ദ്രന്‍ മന്ത്രിയാകുന്നത് ഇങ്ങനെ മംഗളം ചാനലിന് പൂട്ട് വീഴുന്നു; ചാനലിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി; ഫോണ്‍ കെണി സംഭാഷണത്തില്‍ പണി പാളുന്നു സാനിറ്ററി നാപ്കിന്‍ ടോയ്‌ലറ്റില്‍ നിക്ഷേപിക്കല്‍ വിഷയം: സുനിത ദേവദാസിനെ മംഗളം ചാനലില്‍ നിന്നും പുറത്താക്കി; പുറത്താകല്‍ വനിതാ ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് ശശീന്ദ്രനെതിരായ മാദ്ധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ഇന്ന് വിധി; ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ് മംഗളം ചാനല്‍ ലേഖികയുടെ പരാതിയില്‍ മുന്‍ മന്ത്രി ശശീന്ദ്രന്‍ കുരുങ്ങും; അപമര്യാദയായി പെരുമാറിയെന്നും നഗ്നത പ്രദര്‍ശിപ്പിച്ചെന്നും കേസ്
Latest
Widgets Magazine