കൊച്ചി: പൗരത്വ ഭേഗദതി നിയമത്തിനെതിരെ രാജ്യത്ത് വൻ പ്രതിഷേധങ്ങൾ നടക്കുകയാണ് അനുകൂലമായതും നടക്കുന്നുണ്ട് .കേരളത്തിൽ ഒരു ക്ഷേത്രത്തില്‍ നടന്ന അനുകൂല യോഗത്തില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. യോഗത്തില്‍ എതിര്‍പ്പുമായി ഒരു യുവതി എത്തുകയും അവരെ മറ്റുള്ളവര്‍ ചേര്‍ന്ന് ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇപ്പോള്‍ യുവതിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മോഡല്‍ ജോമോള്‍ ജോസഫ്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കാക്ക ഒരു പ്രതീകം മാത്രമാണ്..ഹൈന്ദവ സമുദായത്തില്‍പെട്ട യുവതികള്‍ നേരിട്ടിരുന്ന ചൂഷണങ്ങളുടെ പ്രതീകമായി ഒരു വശത്ത് കാക്കയെയും മറുവശത്ത് സിന്ദൂരത്തേയും കാണാനാകും. അത്തരം ചൂഷണങ്ങളില്‍ നിന്നും രക്ഷക്കായി തനിക്കൊരു ഉടമയുണ്ട് എന്ന് നെറ്റിയില്‍ എഴുതിവെക്കലായി തന്നെയാണ് ഈ സിന്ദൂരം തൊടല്‍ തുടങ്ങിയത്. താന്‍ മറ്റൊരാളുടെ ലൈംഗീക ഉപഭോഗത്തിനുള്ള ഉപകരണമാണ് എന്ന് ഉപഭോഗ വസതുവിലുള്ള മുദ്രണം.
സ്ത്രീകള്‍ നേരിട്ടിരുന്ന വലിയ അനവധി നിരവധി ചൂഷണങ്ങള്‍ തന്നെയായിരുന്നു ഹൈന്ദവ സമുദായത്തില്‍ നിലനിന്നിരുന്നതെന്ന് നമുക്ക് ചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതാണ്. താഴ്ന്ന ജാതിയില്‍പെട്ട ഒരു പെണ്‍കുട്ടി ഋതുമതിയായാല്‍ ആ നാട്ടിലെ ഉയര്‍ന്ന ജാതിയില്‍പെട്ട പ്രമാണിക്കോ പ്രമാണിമാര്‍ക്കോ അവകാശപ്പെട്ടതായിരുന്നു അവളുടെ കന്യകാത്വം എന്നത് നമ്മുടെ നാട്ടില്‍ കാലങ്ങളോളം നിലനിന്നിരുന്ന ആചാരമായിരുന്നു. ആ പെണ്‍കുട്ടിയുടെ താല്‍പര്യം നോക്കിയായിരുന്നില്ല അവളുടെ ലൈംഗീക പങ്കാളിയെ അവള്‍ക്ക ലഭിച്ചിരുന്നത്. അതുപോലെ തന്നെ നമ്പൂതിരിമാരുടെ സംബന്ധങ്ങളും സ്ത്രീകളുടെ താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും വിധേയമായിരുന്നില്ല. മറിച്ച് ഉന്നതജാതിയില്‍ പെട്ടവനെന്ന പരിഗണനയും, നാട്ടിലെ പ്രമാണിയെന്ന അപ്രമാദിത്യവും തന്നെയായിരുന്നു നമ്മുടെ നാട്ടില്‍ കാലങ്ങള്‍ നിലനിന്നിരുന്ന നമ്പൂതിരി കട്ടിലുകള്‍ക്ക് അടിസ്ഥാനം. താഴന്ന ജാതിക്കാരന്‍ കെട്ടിയ പെണ്ണനെ ആദ്യരാത്രിയില്‍ ലൈംഗീകമായി അനുഭവികകാനുള്ള അവകാശം ഉയര്‍ന്ന ജാതിയിലെ പ്രമാണിക്ക്. കുറച്ച് വര്‍ഷങ്ങള്‍ പിന്നിലേക്ക് പോയാല്‍ ദേവദാസികളെന്ന പേരില്‍ സ്ത്രീകളെ ലൈംഗീക അടിമകളാക്കി വെച്ചിരുന്ന ആചാരങ്ങളടക്കം എത്രയെത്ര ആചാരങ്ങള്‍ കാണാനാകും.
ഒരു പെണ്‍കുട്ടി വിവാഹിതയാകുന്നതോടെ, അവളെ ഇനി ആരും ആഗ്രഹിക്കണ്ട, അവള്‍ക്ക് ഒരു ഉടമയുണ്ട്, അവള്‍ മറ്റൊരാളുടെ ഉപഭോഗ വസ്തുവാണ് എന്ന് നെടുനീളത്തില്‍ നെറ്റിയിലെഴുതി ഒട്ടിക്കുന്നതിന് പകരമായി നെറ്റിയില്‍ നെടുകെ കുങ്കുമം ഉപയോഗിച്ച് വരക്കുന്ന വരയാണ് ഈ സിന്ദുരം ചാര്‍ത്തല്‍. തുടക്കകാലത്ത് ഈ സിന്ദുരരേഖ സ്ത്രീകളുടെ സംരക്ഷണമായിരുന്നു ഉദ്ദേശമാക്കിയതെങ്കില്‍, പിന്നീടത് സ്ത്രീകളുടെ അടിമത്തത്തിന്റെ നേര്‍രേഖയായി മാറിയ ആചാരമായി. ഇത്തരം ആചാരങ്ങളെ സംഘപരിപരിവാരം അവരുടെ തൊഴുത്തിലേക്ക് കൊണ്ടുവന്ന് കെട്ടിക്കൊണ്ട് തന്നെയാണ് അവരുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നത്.
അമ്പലങ്ങള്‍ രാഷ്ട്രീയത്തിനതീതമായി കൂടിച്ചേരലുകളുടെ സാംസ്‌കാരിക തനിമയുടെ ഇടങ്ങളായിരുന്നിടത്തേക്ക്, സംഘപരിവാരശക്തികള്‍ കടന്നുവരികയും, ആ അമ്പലത്തെയും അവിടത്തെ ആഘോഷങ്ങളേയും അവരുടേതാക്കി മാറ്റുകയും ചെയ്ത് തന്നെയാണ് ആ മണ്ണിനും മനുഷ്യര്‍ക്കും അവിടത്തെ പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തിനും രാഷ്ട്രീയ നിറം കൊടുക്കാനായി എന്നും സംഘപരിവാരം ശ്രമിച്ചിട്ടുള്ളത്. അങ്ങനെയങ്ങനെ അമ്പലങ്ങളെ ഇന്ന് സംഘപരിവാരത്തിന്റെ രാഷ്ട്രീയകേന്ദ്രങ്ങള്‍ മാത്രമായി മാറ്റിയെടുക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്.
അങ്ങനെയുള്ള ശ്രമങ്ങള്‍ക്ക് കൂടുതള്‍ ശക്തിപകരാനായി നാട്ടില്‍ നിലനില്‍ക്കുന്ന പല അനാചാരങ്ങളെയും അവര്‍ പൊടിതട്ടിയെടുത്ത് സാംസ്‌കാരിക പാരമ്പര്യമായും, പിന്തുടര്‍ച്ചയായും, മൂല്യങ്ങളുടെ സംരക്ഷണമായും ഒക്കെ അവതരിപ്പിക്കും. എല്ലാ അനാചാരങ്ങളും സ്ത്രീവിരുദ്ധതക്ക് മുന്‍തൂക്കം കൊടുക്കുന്നവയെന്നതില്‍ യാതൊരു സംശയവും വേണ്ട. ഇത്തരം സ്ത്രീവിരുദ്ധ അനാചാരങ്ങളുടെ സംരക്ഷകരും പ്രഘോഷകരുമായി സ്ത്രീകളെ തന്നെ മുന്നില്‍ നിര്‍ത്താനായി അവരെന്നും ശ്രമിക്കുകയും അത്തരം ശ്രമങ്ങള്‍ വിജയം നേടുകയും ചെയ്തിട്ടുണ്ട്. ഇന്നവര്‍ ഹൈന്ദവ സമുദായത്തിന്റെ സ്വത്വ വാദത്തിനായി മുസ്ലീങ്ങളെ ശത്രുസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നു, എന്നാല്‍ ജാതി ഉപജാതി പലജാതി സ്വത്വവാദത്തില്‍ കൂടിക്കുഴഞ്ഞുകിടക്കുന്ന സംഘപരിവാരസമൂഹത്തില്‍, ശത്രുവിനെതിരായ സ്വത്വവാദകൂട്ടായ്മ കാലക്രമേണ ജാതി സ്വത്വവാദങ്ങളിലേക്ക് നീങ്ങുകയും, അവിടെ സവര്‍ണ്ണ സ്വത്വവാദം അപ്രമാദിത്യം നേടുകയും ചെയ്യുമ്പോള്‍, ഇന്നത്തെ പല കുലസ്ത്രീകളും പുലയനും, പറയനും, ഈഴവനും ഒക്കെയായി മാറും. ചോവക്കൂത്തിമോന്റെ മക്കളെയൊക്കെയും അവര്‍ണ്ണരെന്ന ചാപ്പയടിച്ച് മാറ്റിനിര്‍ത്തപ്പെടും.
പുരോഗമന ആശയങ്ങളെ മുറുകെ പിടിക്കുന്ന സ്ത്രീകളെ എന്നും വേശ്യകളായും, പിഴച്ചവളായും, പോക്കുകേസായും ഒക്കെ ചാപ്പയടിച്ച്, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലനിന്നിരുന്ന കാലഹരണപ്പെട്ട വിരുദ്ധതകള്‍ക്ക് വേണ്ടി അവരിനിയും വാദിച്ചുകൊണ്ടേയിരിക്കും. അവരുപോലും അറിയാതെ, അവര്‍ പ്രാചീനകാലത്തേക്ക് പിന്‍തിരിഞ്ഞുനടക്കുകയാണ്. ഇവരെ പിന്‍തിരിഞ്ഞ് നടക്കാനായി പ്രേരിപ്പിക്കുന്നവര്‍ക്ക് നന്നായറിയാം, പുരോഗമനവാദത്തേക്കാള്‍ ഈ സമൂഹത്തില്‍ ക്ലച്ചുപിടിക്കുക യാഥാസ്തിതികവാദമാണെന്ന്.
സ്ത്രീകളെ ലൈംഗീക ഭോഗവസ്തുക്കളായി മാത്രം കാണുന്ന സംഘപരിവാരത്തിന്റെ ജാതിമത രാഷ്ട്രീയത്തിനുള്ള വേദിയല്ല അമ്പലമെന്ന നിലപാടുമായി, സംഘപരിവാര്‍ യോഗം നടന്ന അമ്പലത്തിന്റെ ഹാളിലെ കുലസ്ത്രീകള്‍ക്കു നടുവിലേക്ക് ശരിയുടെ നിലപാടുമായി ഒറ്റക്ക് നടന്നുകയറിയ അഞ്ജിത ഉമേഷിന് സ്‌നേഹാഭിവാദ്യങ്ങള്‍..