കേരളം നിയമപോരാട്ടത്തിന്; പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.സർക്കാർ സൂട്ട് ഹര്‍ജിയുമായി സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. ഇതാദ്യമായിട്ടാണ് പൗരത്വ ഭേദഗതി നിയമത്തില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്ത വരുന്നത്. നേരത്തേ കേരളാനിയമസഭയില്‍ നിയമത്തിനെതിരേ പ്രമേയം പാസ്സാക്കപ്പെട്ടിരുന്നു.ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു.

നിയമം ജനങ്ങളെ ഭിന്നിപ്പിക്കുന്നതും എല്ലാവര്‍ക്കും തുല്യത കല്‍പ്പിക്കുന്ന ഭരണഘടനാലംഘനവും വിവേചനവുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന ഏതെങ്കിലൂം നിയമം ഒരു സംസ്ഥാനത്തിനോ വിവിധ സംസ്ഥാനങ്ങള്‍ക്കോ നടപ്പാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം എത്തുന്നത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി 22 ാം തീയതി പരിഗണിക്കാനിരിക്കെയാണ് കേരളസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഇതോടെ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങളും സുപ്രീംകോടതിയില്‍ എത്തുമെന്നാണ് കരുതുന്നത്. കേരളത്തിന് പുറമേ ബംഗാള്‍ ഉള്‍പ്പെടെ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയമത്തിന് എതിരാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധവും നടക്കുന്നുണ്ട്.

നേരത്തേ നിയമം നടപ്പാക്കില്ലെന്ന് കേരളം പ്രത്യേക പ്രമേയം പാസ്സാക്കുകയും നിയമത്തെ എതിര്‍ക്കാന്‍ ആവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങള്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. നേരത്തേ തന്നെ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞ കേരളം അക്കാര്യത്തില്‍ പിന്നാലെ നിയമപരമായ പോരാട്ടത്തിന് ഇറങ്ങുകയുമാണ്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ നാട്ടില്‍ കുടിയേറി താമസിക്കുന്നവരുടെ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.

കോടതിയെ സമീപിക്കണമെന്നത് പൊതു തീരുമാനമായിരുന്നുവെന്നായിരുന്നു നിയമമന്ത്രി എ കെ ബാലന്‍റെ പ്രതികരണം. കേരളം തന്നെ ആദ്യം കോടതിയെ സമീപിക്കണമെന്നത് ഒരു പൊതുവികാരമായിരുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവും ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതേ രീതിയില്‍ മുന്നോട്ട് വരണമെന്നും എ. കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

സംഘപരിവാർ മസിൽ പവർ കൊണ്ട് പൌരത്വ നിയമം നടപ്പാക്കാമെന്ന് കരുതേണ്ടെന്ന് മന്ത്രി ഇ. പി ജയരാജന്‍. പൗരത്വ നിയമ ഭേദഗതിയെ കേരളം അംഗീകരിക്കില്ല. അതു തടയാൻ എല്ലാ വഴികളും തേടുമെന്നും അതിന്റെ ഭാഗമായാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു. Kerala government led by Pinarayi Vijayan has moved the Supreme Court against the Citizenship Amendment Act (CAA) saying the amended law is against the provisions of Right to Equality granted by the Indian Constitution

Top