പൂര്‍ണ്ണ നഗ്നയായി ശരീരത്തില്‍ ചായം തേച്ച് തെരുവില്‍ കറങ്ങിയ പെണ്‍കുട്ടിയെ ആരും തിരിച്ചറിഞ്ഞില്ല  

 

 

ന്യൂയോര്‍ക്ക്: ആഘോഷങ്ങള്‍ എങ്ങനെ വ്യത്യസ്ഥമാക്കാം എന്ന വിഷയത്തില്‍ പലരും സമൂഹ മാധ്യമങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തുന്ന കാലഘട്ടമാണിത്. അതുകൊണ്ട് തന്നെ അല്‍പ്പം വെറ്റൈറ്റിയായിരുന്നു ന്യൂയോര്‍ക്കിലെ ഒരു പെണ്‍കുട്ടിയുടെ ക്രിസ്തുമസ് ആഘോഷവും. പൂര്‍ണ്ണ നഗ്നയായതിന് ശേഷം ശരീരത്തില്‍ മുഴുവനായും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് അനുബന്ധമായ ചിത്രങ്ങള്‍ ചായങ്ങള്‍ കൊണ്ട് വരച്ച് വെച്ചതിന് ശേഷം തെരുവിലേക്കിറങ്ങിയ പെണ്‍കുട്ടി ഏവരെയും തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്. ന്യൂയോര്‍ക്കിലെ റോക്ക്‌ഫെല്ലര്‍ സെന്റര്‍ എന്ന കെട്ടിടത്തിലേക്കാണ് പെണ്‍കുട്ടി നടന്ന് കയറിയത്. ലില്ലി ജാസ്മിന്‍ എന്ന അമേരിക്കന്‍ മോഡലാണ് ഇത്തരത്തില്‍ വ്യത്യസ്ഥമായ ആഘോഷ രീതിയിലൂടെ ഏവരെയും അമ്പരിപ്പിച്ചത്. ശരീരത്തില്‍ ഒരു തരി വസ്ത്രം പോലുമില്ലാതെയാണ് പെണ്‍കുട്ടി കെട്ടിടത്തിനുള്ളില്‍ കൂടി ചുറ്റിക്കറങ്ങുന്നതെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും ആദ്യം സാധിച്ചത് പോലുമില്ല. ചിലര്‍ സംശയത്തോടെ പെണ്‍കുട്ടിയെ നിരീക്ഷിച്ചു. അവസാനം അവിടെ കൂടി നിന്നവരോട് പെണ്‍കുട്ടി തന്നെയാണ് സത്യം വെളിപ്പെടുത്തിയത്. സുഹൃത്തായ ജോണ്‍ സിഡല്‍ എന്ന പെയിന്ററാണ് ലില്ലിയെ ഇത്തരത്തില്‍ ചായം തേച്ച് ഒരുക്കിയെടുത്തത്.

 

Top