
ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയയില്‍ ഒരു പിറന്നാള്‍ കേക്ക് കൊണ്ട് താരമായിരിക്കുകയാണ് കുഞ്ഞു ബെലാക്കു. ട്വിറ്ററില്‍ അച്ഛന്‍ പങ്കുവെച്ച ബെലാക്കുവിന്റെ പിറന്നാള്‍ കേക്കാണ് പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയതും സോഷ്യല്‍മീഡിയയില്‍ അവളെ താരമാക്കിയതും.‘കൊച്ചു ബെലാക്കുവിനെ എന്റെ അനുഗ്രഹം അറിയിക്കണം. അവളുടെ സന്തോഷത്തിനും ആരോഗ്യത്തിനുമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.
ഇതോടെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറി കര്‍ണാടകയില്‍നിന്നുള്ള കൊച്ചുമിടുക്കി.സാധാരണ കുട്ടികള്‍ പിറന്നാള്‍ കേക്കില്‍ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ വേണമെന്നു വാശിപിടിക്കുമ്പോള്‍ ബെലാക്കുവിന്റെ ആഗ്രഹം പിറന്നാള്‍ കേക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വേണമെന്നായിരുന്നു. ബെലാക്കുവിന്റെ പിതാവ് മഹേഷ് വിക്രം ഹെഗ്‌ഡെ ഇത് ചിത്രസഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണു സംഭവം വൈറലായതും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതും. മഹേഷിന്റെ ട്വീറ്റ് ഇങ്ങനെയാണ് ‘ഇന്നെന്റെ മകള്‍ ബെലാക്കുവിന്റെ പിറന്നാള്‍ ആണ്.
എന്താണ് പിറന്നാള്‍ ദിനത്തില്‍ സമ്മാനം വേണ്ടതെന്ന് ഞാന്‍ അവളോടു ചോദിച്ചു. മോദിജിയുടെ ചിത്രം പിറന്നാള്‍ കേക്കില്‍ വേണമെന്നായിരുന്നു അവളുടെ മറുപടി. മോദി ശരിക്കും കള്ളനാണ്. കുട്ടികളുടെ വരെ മനം കവര്‍ന്ന കള്ളന്‍.’
മഹേഷിന്റെ ട്വീറ്റ് ആറായിരത്തിലധികം പേര്‍ ലൈക്ക് ചെയ്തു. തുടര്‍ന്നാണ് ട്വീറ്റ് ശ്രദ്ധയില്‍പെട്ട പ്രധാനമന്ത്രി ബെലാക്കുവിന് ആശംസകള്‍ നേര്‍ന്നത്. ബെലാക്കുവെന്നാല്‍ വിളക്ക് എന്നാണ് കന്നഡയില്‍ അര്‍ഥമെന്നും പ്രധാനമന്ത്രിയുടെ അനുഗ്രഹം ലഭിച്ചതു ഭാഗ്യമാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
Please convey my blessings to young Belaku.
I pray for her happiness and good health. https://t.co/5SshoUvtNW
— Narendra Modi (@narendramodi) October 2, 2018