മോദി പ്രതികൂട്ടിൽ. വധ ശ്രമം വ്യാജം. വ്യാജ ഏറ്റുമുട്ടലിൽ മലയാളിയേ അടക്കം കൊന്നതിന്റെ സത്യം പുറത്ത് വന്നിരിക്കുന്നു.ഗുജറാത്തിൽ 2002–07 ൽ നടന്ന 17 ഏറ്റുമുട്ടൽ മരണങ്ങളിൽ 3 എണ്ണം വ്യാജമായിരുന്നുവെന്ന് സുപ്രീം കോടതി മുൻ ജഡ്ജി എച്ച്.എസ്. ബേദിയുടെ റിപ്പോർട്ട്.
പത്തനംതിട്ട സ്വദേശി സുഭാഷ് ബി. നായരും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലായിരുന്ന ഇയാൾ 2004 ജൂൺ 3ന് മരിച്ചത് വ്യാജ ഏറ്റുമുട്ടലിലല്ലെന്നാണു കണ്ടെത്തൽ.വ്യാജമെന്നു കണ്ടെത്തിയ ഏറ്റുമുട്ടൽ മരണങ്ങളിൽ പ്രതികളായ മൊത്തം 9 പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തിയുള്ള തുടർനടപടികളാണു റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്.
ഇരകളായവരുടെ കുടുംബത്തിനു നഷ്ടപരിഹാരത്തിനും കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഇതോടെ ബി.ജെ.പി കടുത്ത സമ്മർദ്ദത്തിലാകും. ഗുജറാത്തിൽ സ്വന്തം പ്രതിശ്ചായ നന്നാക്കാനും, ജന പ്രീതിക്കും അനുകമ്പ പിടിച്ചുപറ്റാനും വ്യാജമായ ഏറ്റുമുട്ടൽ നടത്തി നിരപരാധികളേ പോലീസ് കൊല്ലുകയായിരുന്നു. കൊലക്ക് ശേഷം മോദിയേ വധിക്കാൻ ശ്രമിച്ചവർ എന്നും ഭീകരവാദികൾ എന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ യുവാവെന്നു ഗുജറാത്ത് പൊലീസ് ആരോപിച്ച സമീർ ഖാൻ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.