ക്ലാസിലിരിക്കേണ്ട നമ്മുടെ യുവതലമുറ തെരുവുകളിലാണ്, പ്രതിഷേധിച്ചതിന് ചിലരിപ്പോള്‍ ആശുപത്രികളിലും: രൂക്ഷ പ്രതികരണവുമായി സുനിൽ ഗവാസ്ക്കർ

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌ക്കര്‍ രംഗത്തെത്തി. രാജ്യത്ത് ഏറെ കലുഷിതമായ അന്തരീക്ഷമാണ് ഉള്ളതെന്ന് നിരീക്ഷിച്ച സുനിൽ ഗവാസ്കർ നിയമത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. ‘രാജ്യം കലുഷിതമാണ്. ക്ലാസിലിരിക്കേണ്ട നമ്മുടെ യുവതലമുറ തെരുവുകളിലാണ്. തെരുവുകളില്‍ പ്രതിഷേധിച്ചതിന് അവരില്‍ ചിലരിപ്പോള്‍ ആശുപത്രികളിലാണ്.’ ഗവാസ്‌ക്കര്‍ പറഞ്ഞു. ഒരുമിച്ചു നിന്നാല്‍ മാത്രമെ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു എന്നാണ് കളികള്‍ നമ്മളെ പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Top