നരേന്ദ്രമോദിയുടെ ട്വീറ്റുകള്‍ ലൈക്ക് ചെയ്ത് ശ്രീലങ്കക്കാരി ഹന്‍സിനി എതീരിസിംഗേ നടന്നുകയറിയത് മധ്യപ്രദേശുകാരന്‍ ഗോവിന്ദ് മഹേശ്വരിയുടെ ജീവിതത്തിലേക്കുമാണ്.
ഫെബ്രുവരി 10 ന് ഇരുവരും വിവാഹിതരായി. പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍ സ്ഥിരമായി ഗോവിന്ദ് ലൈക്ക് ചെയ്തിരുന്നു. 2015 ല്‍ ഹന്‍സിനിയും അതേ ട്വീറ്റുകള്‍ക്ക് ലൈക്ക് നല്‍കുന്നത് ശ്രദ്ധയില്‍ പെട്ട ഗോവിന്ദ് ഒരു കൗതുകത്തിന് ട്വിറ്ററില്‍ ഹന്‍സിനിയുടെ പിന്നാലെ പോയി. അധികം വൈകാതെ ഇരുവരും ട്വിറ്ററില്‍ സുഹൃത്തുക്കളായി. ടെക്സ്റ്റുകളും വീഡിയോ കോളുമായി ഇരുവരും രണ്ട് കൊല്ലത്തോളം പ്രണയിച്ചു. അവസാനം 2017 ല്‍ ഇവര്‍ ആദ്യമായി കണ്ടു.
മകള്‍ ഉന്നതപഠനത്തിനാണ് ഇന്ത്യയിലേക്ക് പോയതെങ്കിലും ഗോവിന്ദിനെ കുറിച്ചറിഞ്ഞയുടന്‍ അവനെ ശ്രീലങ്കയിലേക്ക് വിളിപ്പിക്കുകയും കുറച്ചു ദിവസം ശ്രീലങ്കയില്‍ താമസിപ്പിക്കുകയും ചെയ്തുവെന്ന് ഹന്‍സിനിയുടെ പിതാവ് പറഞ്ഞു.
ഗോവിന്ദിന്റെ സ്വഭാവവും പെരുമാറ്റവും ഇഷ്ടമായതിനെ തുടര്‍ന്ന് അവരുടെ വിവാഹത്തിന് അനുമതി നല്‍കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹന്‍സിനിയുടെ വീട്ടുകാര്‍ ബുദ്ധമതവിശ്വാസികളാണ്. ഗോവിന്ദിന്റെ വീട്ടുകാര്‍ സസ്യാഹാരികളാണെന്നത് ഏറെ ആഹഌദം പകരുന്നുവെന്നും ഹന്‍സിനിയുടെ അച്ഛന്‍ അറിയിച്ചു.