മുന്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ അടി മോദിയുടെ മര്‍മ്മത്തില്‍!! നോട്ട് നിരോധനത്തെ കണക്കറ്റ് വിമര്‍ശിച്ച് അരവിന്ദ് സുബ്രഹ്മണ്യം

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട് നിരോധനം കിരാത നടപടിയെന്നാണ് അരവിന്ദ് സുബ്രഹ്മണ്യന്റെ ആരോപണം. നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാക്കിയെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് വേളയില്‍ മോദിക്ക് കിട്ടിയ കനത്ത പ്രഹരമാണ് പ്രസ്താവന

നോട്ട് നിരോധനം വ്യാപകവും ഭീകരവുമായ ഒരു സാമ്പത്തിക ഷോക്ക് ആയിരുന്നുവെന്നാണ് മോദിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ അരവിന്ദ് സുബ്രമണ്യം പ്രസ്താവിച്ചത്. നിരോധനത്തിന് മുമ്പ് എട്ട് ശതമാനത്തിന് മുകളിലായിരുന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് അതിനുശേഷം തുടര്‍ച്ചയായി ഏഴു ക്വാര്‍ട്ടറുകളില്‍ ഇടിഞ്ഞു 6.8 ശതമാനത്തിലെത്തിയത് ഇത് മൂലമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. സ്ഥാനം രാജി വെച്ചതിനു ശേഷം ആദ്യമായാണ് അരവിന്ദ് സുബ്രമണ്യം നോട്ട് നിരോധനത്തെ കുറിച്ച് പ്രതികരിക്കുന്നത്.

ഈ നടപടി സാമ്പത്തിക മുന്നേറ്റത്തെ വളരെ ഗുരുതരമായി ബാധിച്ചു. വന്‍ തിരിച്ചടിയാണ് ഇത് മൂലം ഉണ്ടായത്. മോദിയുടെ ഈ അസാധാരണ നടപടി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അറിഞ്ഞിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ‘ഓഫ് കോണ്‍സല്‍ – ദ ചലഞ്ചസ് ഓഫ് മോദി, ജെയ്റ്റ്‌ലി ഇക്കോണമി’യില്‍ ആണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വെളിപ്പടുത്തുന്നത്. പുസ്തകത്തിലെ ഒരു അധ്യായം നോട്ട് നിരോധനത്തെ കുറിച്ചാണ്.

Top