ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തള്ളി മോഹന്‍ ലാല്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ നിന്നേക്കുമെന്ന വാര്‍ത്തകള്‍ തള്ളി മോഹന്‍ ലാല്‍. ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ചു അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍. താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്തു ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നും മോഹന്‍ലാല്‍ മനോരമയോട് പറഞ്ഞു.

വളരെ കാലം മുമ്പ് നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. അതിന് പിന്നില്‍ രാഷ്ട്രീയമില്ല. ഇതിന് മുമ്പ് പല നേതാക്കളെയും താന്‍ കണ്ടിട്ടുണ്ട്. അന്നൊക്കെയും ഇതുപോലെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

Latest
Widgets Magazine