പാകിസ്താനെ പിന്തുണയ്ക്കുന്നത് തീവ്രവാദം പിന്തുണയ്ക്കുന്നതിന് തുല്യം; നരേന്ദ്രമോദി

പ്രതിപക്ഷ ആരോപണങ്ങൾ തകർത്തു തരിപ്പണമാക്കി പ്രധാനമന്ത്രി. നികുതിദായകരെ കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും ,ഓരോപൗരനും രാജ്യത്തിൻറെ കാവൽക്കാരനാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും രാഷ്ട്രത്തിന്റെ ഭാവിയും സുരക്ഷയും മാത്രമാണ് പ്രധാനമെന്നും നരേന്ദ്രമോദി ജനങ്ങളോട് പറഞ്ഞു . രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രിയുടെ മേം ബി ചൗക്കിദാർ കാമ്പയിൻ പരിപാടിയിൽ ഡൽഹി ടാൽകഠോര സ്റ്റേഡിയത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിവിധ കോണിൽ നിന്നുള്ള ജനങ്ങളുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകി . രാജ്യത്തെ കൊള്ളയടിക്കുന്നവരും അഴിമതിക്കാരും ശിക്ഷിക്കപ്പെടുമെന്നു പ്രധാനമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി. തീവ്രവാദത്തിന്റെ താവളം പാക്കിസ്ഥാനാനാണെന്ന് ലോകത്തിനറിയാമെന്നും തീവ്രവാദികളെ അവരുടെ താവളത്തിൽ ചെന്ന് നേരിട്ടപ്പോൾ ഇന്ത്യയിലെ തന്നെ ചില രാഷ്ട്രീയ പാർട്ടികൾ പാക്കിസ്ഥാനെ സഹായിക്കുന്ന നിലപാടെടുത്തെന്നും മോദി കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top