പശുവില്‍ നിന്നെടുക്കുന്ന പാലിന്റെ കടം തീര്‍ക്കാന്‍ നമുക്ക് സാധിക്കില്ല; പശുക്കളെ വാഴ്ത്തി വീണ്ടും നരേന്ദ്രമോദി

പശുക്കളെ വാഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പശു ഭാരത സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും അതുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ പശുസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. പശുവില്‍ നിന്നെടുക്കുന്ന പാലിന്റെ കടം തീര്‍ക്കാന്‍ നമുക്ക് സാധിക്കില്ലെന്നും, പശുക്കള്‍ ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും മോദി പറഞ്ഞു. പശുക്കള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെയാണ് ബിജെപി സര്‍ക്കാര്‍ കാമധേനു ആയോഗ്, ഗോകുല്‍ മിഷന്‍ പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. പശു വളര്‍ത്തുന്നവര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളില്‍ നിലവില്‍ ബാങ്ക് മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്. ഇടക്കാല ബഡ്ജറ്റില്‍ അവതരിപ്പിച്ച കാമധേനു ആയോഗ് പദ്ധതിക്കായി 500കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആയോഗിലൂടെ പശു സംരക്ഷണത്തിനും ക്ഷേമത്തിനും കഴിയുമെന്നും മോദി പറഞ്ഞു.

Top