നരേന്ദ്രമോദിയുടെ അമ്മയായി സെറീന വഹാബും ഭാര്യയായി ബര്‍ക്കാ ബിസ്തും

നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ കൂടുതല്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. നേരത്തെ നരേന്ദ്രമോദിയായി വിവേക് ഒബ്‌റോയിയുടെ ചിത്രം പുറത്ത് വിട്ടിരുന്നു. ഈ ചിത്രത്തില്‍, മോദിയുടെ അമ്മ വേഷത്തില്‍ എത്തുന്നത് സെറീന വഹാബ്.തന്റെ ജീവിതത്തിലെ പ്രചോദനത്തിന് കാരണം അമ്മയാണെന്ന് തന്റെ പ്രസംഗങ്ങളില്‍ മോദി പറയുമായിരുന്നു നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിയായി സെറീന വഹാബ് സ്‌ക്രീനിലെത്തുമ്പോള്‍, ടെലവിഷന്‍ താരം ബര്‍ക്കാ ബിസ്ത് ഭാര്യ യശോദബെന്നിന്റെ വേഷമിടും. നേരത്തെ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായായി മനോജ് ജോഷി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
. ചിത്രത്തില്‍ സെറീനക്കും ബര്‍ക്ക ബിസ്തിനും പ്രാധാന്യമുള്ള റോളാണെന്ന് പറഞ്ഞ നിര്‍മാതാവ് സന്ദീപ് സിംഗ്, മികച്ച കാസ്റ്റിംഗ് തന്നെയാണ് സിനിമയുടേതെന്നും കൂട്ടിച്ചേര്‍ത്തു. നിര്‍ണായക വേഷം ചെയ്യാന്‍ പറ്റിയത് വലിയ കാര്യമായാണ് കരുതുന്നതെന്ന് ഇരുവരും പറയുകയുണ്ടായി.

Top