ന്യൂഡല്‍ഹി: നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയെപറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിപ്പുനല്കിയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്. ഇതുസംബന്ധിച്ച് ദൂരദര്‍ശനും ഓള് ഇന്ത്യ റേഡിയോയും നല്കിയ വിശദീകരണം പരിശോധിച്ചുവരികയാണെന്നും കമ്മീഷന് പറഞ്ഞു.സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച 23,000 പരാതികളാണ് ഇതുവരെ കമ്മീഷന് ലഭിച്ചത്. ഇതില്‍ 60 ശതമാനവും കഴമ്പുള്ളതാണെന്ന് പരിശോധിച്ചുറപ്പിച്ചു. നടപടി സ്വീകരിച്ചുവരികയാണെന്നും കമ്മീഷന് അറിയിച്ചു.
Tags: modi