ന്യൂ ഡല്‍ഹി: 2025 ഓടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം അഞ്ച് ലക്ഷം കോടി ഡോളറില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇതു ഏകദേശം 317 ലക്ഷം കോടി രൂപയോളം വരും . ഇന്ത്യയില്‍ വിദേശ നിക്ഷേപം വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 1400 ലേറെ പഴയ നിയമങ്ങള്‍ റദ്ദ് ചെയ്തു. വിദേശ വ്യവസായികളെയും ഇന്ത്യന്‍ വ്യവസായികളെയും ഒരുപോലെ സുവര്‍ണാവസരം കാത്തിരിക്കുകയാണ് എന്ന് അദ്ദേഹം ലോക സാമ്പത്തിക ഫോറത്തില്‍ പറഞ്ഞു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇതിനു മുന്പ് ഫോറത്തില്‍ പങ്കെടുത്തത്. 97 ല്‍ ദേവഗൌഡ ഈ ഫോറത്തില്‍ പങ്കെടുക്കുമ്പോള്‍ ആകെ ജിഡിപി 40000 കോടി ഡോളര്‍ ആയിരുന്നു. ഇന്നത് ആറിരട്ടിയായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
2025 ല്‍ ആഭ്യന്തര ഉത്പാദനം അഞ്ചു ലക്ഷം കോടി ഡോളറില്‍ എത്തും – മോദി
Tags: gdp