ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ എട്ടാം വർഷത്തിലേക്ക് കടക്കുന്നു. 2019 മെയ് 30 നാണ് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആദ്യ അഞ്ചു വർഷങ്ങളിൽ രാജ്യത്തിന്റെ അടിസ്ഥാന സുസ്ഥിര വികസനം ലക്ഷ്യമിട്ട സർക്കാർ രണ്ടാം വരവിൽ ശക്തമായ നടപടികളുമായാണ് ഭരണം ആരംഭിച്ചത്. വെല്ലുവിളി എത്ര ശക്തമെങ്കിലും നേരിടാൻ ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . കൊറോണയേയും ചുഴലിക്കാറ്റിനേയും രാജ്യം ശക്തമായി നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. മൻ കീ ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രകൃതി ദുരന്തങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തിയ പോരാളികളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് പ്രതിസന്ധിയെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം എല്ലാ ശേഷിയും ഉപയോഗിച്ച് കോവിഡിനെതിരെ പോരാടുകയാണ്. ആരോഗ്യ പ്രവർത്തർ രാവും പകലും വിശ്രമമില്ലാതെ അധ്വാനിക്കുന്നു. ഓക്സിജൻ എക്സ്പ്രസ് ഓടിച്ച വനിത ലോക്കോ പൈലറ്റ്മാരെ അടക്കം പ്രധാനമന്ത്രി അഭിനന്ദിച്ചു. മുന്നണിപ്പോരാളികളുമായി പ്രധാനമന്ത്രി മൻ കീ ബാതിൽ ആശയ വിനിമയം നടത്തി. സംസ്ഥാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കോവിഡ് കാലത്തുണ്ടായ പ്രളയത്തെ നേരിടാനും രാജ്യത്തിന് സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. യാസ് ചുഴലിക്കാറ്റിൽ പ്രതിസന്ധി നേരിടുന്നവർക്ക് എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നൽകി.
‘ഈ ദിവസം സർക്കാർ ഏഴു വർഷം പൂർത്തിയാക്കി. ഈ ഏഴുവർഷത്തിനുള്ളിൽ രാജ്യത്തിന്റെ വിജയമാണ് കാണാനായത്. രാജ്യത്തോടൊപ്പം നമ്മൾ നേട്ടങ്ങൾ ആഘോഷിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഗൂഢാലോചനകൾക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകുന്നത് കാണുമ്പോൾ, ഭാരതീയരുടെ ആത്മവിശ്വാസം വർദ്ധിക്കുന്നു’, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഓക്സിജൻ കണ്ടെയ്നർ ഡ്രൈവർമാർ, ലോക്കോമോട്ടീവ് പൈലറ്റ് ഡ്രൈവിംഗ് ഓക്സിജൻ എക്സ്പ്രസ്, എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ എന്നിവരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു. ദ്രാവക ഓക്സിജൻ വിതരണം ചെയ്യുന്നതിനും ആശുപത്രികളിൽ എത്തിക്കുന്നതിനുമുള്ള അവരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം 10 ഇരട്ടിയായി വർദ്ധിപ്പിക്കാനായെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ‘ലക്ഷക്കണക്കിന് ആളുകൾ മഹാമാരിക്കെതിരെ മുൻനിരയിൽ പ്രവർത്തിക്കുന്നു. ദ്രാവക ഓക്സിജന്റെ ഉത്പാദനം 10 ഇരട്ടി വർദ്ധിച്ചു. നമ്മുടെ കോവിഡ് പോരാളികൾ ലിക്വിഡ് ഓക്സിജൻ രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിക്കുന്നു. പകർച്ചവ്യാധിയുടെ തുടക്കത്തിൽ ദിവസവും കുറച്ച് പരിശോധനകളാണ് ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ ദിവസവും 20 ലക്ഷം ടെസ്റ്റുകളാണ് രാജ്യത്താകമാനം നടക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
“ദുരന്തത്തിന്റെ പ്രയാസകരവും അസാധാരണവുമായ അവസ്ഥയിൽ, ചുഴലിക്കാറ്റ് ബാധിച്ച എല്ലാ സംസ്ഥാനങ്ങളിലെയും ആളുകൾ ധൈര്യത്തോടെ അതിനെ അതിജീവിക്കാൻ ശ്രമിച്ചു, പ്രതിസന്ധിയുടെ ഈ മണിക്കൂറിൽ, വളരെ ക്ഷമയോടും അച്ചടക്കത്തോടും കൂടി – എല്ലാ പൗരന്മാരെയും ബഹുമാനപൂർവ്വം അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” മൻ കി ബാത്തിൽ മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. നഷ്ടം നേരിട്ടവരോട് നമ്മൾ എല്ലാവരും ഉറച്ചുനിൽക്കുന്നു’ പ്രധാനമന്ത്രി മോദി പറഞ്ഞു.