വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്നത് ശീലമായി.വഖഫ് ബോർഡ് നിയമഭേദഗതി ബിൽ ബിജെപി പാസാക്കും! ആർക്കും തടയാനാകില്ല-അമിത് ഷാ

റാഞ്ചി: ആരെതിർത്താലും വഫഖ് നിയമഭേദഗതി ബിൽ പാസാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്നത് ശീലമായി എന്നും അമിത് ഷാ.വഖഫ് വഖ്ഫ് ബോർഡിൽ മാറ്റങ്ങൾ കൊണ്ടുവരാനും നിയമം ഭേദഗതി ചെയ്യാനും സമയമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഝാർഖണ്ഡിലെ ബഗ്മാരയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വഖഫ് ബോർഡിന് പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ട്. കർണാടകയിൽ പാവപ്പെട്ട ഗ്രാമീണരുടെ സ്വത്തുക്കൾ വഖ്ഫ് ബോർഡ് പിടിച്ചെടുത്തു. ജനങ്ങളുടെ ഭൂമി കൈയടക്കുന്ന വഖ്ഫ് ബോർഡിൽ മാറ്റങ്ങൾ വരുത്തണോ, വേണ്ടയോ? നിങ്ങൾ തീരുമാനിക്കൂ എന്ന് അമിത് ഷാ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വഖഫ് നിയമഭേദഗതിയെ എതിർക്കുന്നവരാണ് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും, കോൺഗ്രസ് നേതാവ് രാഹുലും. അവർ പാവപ്പെട്ടവരുടെ ഭൂമി കൈക്കലാക്കുന്നതിനൊപ്പം നിൽക്കുന്നു. എന്നാൽ ബിജെപി വഖ്ഫ് നിയമഭേദഗതി ബിൽ പാസാക്കും. ആർക്കും തങ്ങളെ തടയാനാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ഭരണകക്ഷിയായ ഹേമന്ത് സോറന്റെ ലക്ഷ്യം വോട്ടുബാങ്കുകളെ സംരക്ഷിക്കുകയെന്നതാണ്. നുഴഞ്ഞു കയറ്റക്കാരെ അദ്ദേഹം വോട്ടുബാങ്കാക്കി മാറ്റുകയും അവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്നു. എന്നാൽ ഝാർഖണ്ഡിലെ നുഴഞ്ഞുകയറ്റം തടയാൻ കേന്ദ്ര സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും.

വനവാസികളുടെ പാരമ്പര്യവും പൈതൃകവും നിലനിർത്തേണ്ടതിനാൽ അവരെ ഇതിൽ നിന്നും മാറ്റി നിർത്തും. ബിജെപി ഝാർഖണ്ഡിൽ അധികാരത്തിലേറുന്നതോടെ വഖ്ഫ് ബോർഡിന്റെ അധിനിവേശങ്ങൾക്ക് തടയിടുമെന്നും അമിത് ഷാ വ്യക്തമാക്കി.നവംബർ 13, 20 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 81 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

Top