കനിവോടെ മോദി സക്കാർ !അങ്കണവാടി–ആശാ പ്രവർത്തകരുടെ ശമ്പളം കേന്ദ്രം ഇരട്ടിയാക്കി

ന്യൂഡൽഹി: ലോക് സഭാ തിരെഞ്ഞെടുപ്പ് അടുത്തതോടെ ജനപ്രിയ തീരുമാനങ്ങളുമായി കേന്ദ്ര സർക്കാർ . അങ്കണവാടി – ആശാ പ്രവർത്തകരുടെ ശമ്പളം കേന്ദ്ര സർക്കാർ ഇരട്ടിയാക്കി പുതിയ തീരുമാനം . വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഇവർക്ക് വീടും പെൻഷനും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിങ്ങിലൂടെ രാജ്യത്തെ അങ്കണവാടി – ആശാ പ്രവർത്തകരുമായി തത്സമയ സംവാദം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

ആശാ പ്രവർത്തകർക്ക് നൽകുന്ന ഇൻസന്റീവ് തുക ഇരട്ടിയാക്കുമെന്നും അങ്കണവാടി പ്രവർത്തകർക്ക് നൽകുന്ന പാരിതോഷികം 1500 ൽ നിന്നും 2250 രൂപയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ നൽകുന്ന പ്രതിഫല വിഹിതത്തിനു പുറമേയാണിത്. ഒക്ടോബർ 1 മുതൽ ശമ്പള വർദ്ധന നിലവിൽ വരും. ഈ ആനുകൂല്യം ആശാ വർക്കർമാർക്കും സഹായികൾക്കും ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന, സുരക്ഷാ യോജന എന്നീ പദ്ധതികൾ പ്രകാരം 4 ലക്ഷം രൂപ ലഭിക്കുന്ന ഇൻഷുറൻസിൽ ഇവരെ സൗജന്യമായി അംഗങ്ങളാക്കും. കേന്ദ്ര സർക്കാരിന്റെ പോഷണ മാസം പോഷകാഹാര പരിപാടിയുടെ വിജയം രാജ്യത്തെ അങ്കണവാടി പ്രവർത്തകരുടെ കൈയിലാണെന്നും മോദി ചൂണ്ടിക്കാട്ടി.

കുട്ടികളുടെ ആരോഗ്യം ശക്തിപ്പെടുത്തിയാൽ മാത്രമേ രാജ്യപുരോഗതി ഉണ്ടാകൂ. രാജ്യത്തിന്റെ പുതിയ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് വമ്പിച്ച പിന്തുണ നൽകുന്ന അങ്കണവാടി – ആശാ പ്രവർത്തകരുടെ ക്ഷേമത്തിന് തന്റെ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

PM hikes remuneration for Anganwadi, Asha workers

Top