മൂന്നാം തവണയും മോദി കേരളത്തില്‍ ,മോദിയുടെ തൃപ്പൂണിത്തുറയിലെ പ്രസംഗം തത്സമയം 1000 വേദികളില്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച്ച വീണ്ടും കേരളത്തിലെത്തുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനാണ് മോദിയെത്തുന്നത്.തൃപ്പൂണിത്തുറ പുതിയകാവ് മൈതാനത്തിലാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുക. വൈകിട്ട് 5 ന് കൊച്ചി നാവിക ആസ്ഥാനത്ത് ഹെലിക്കോപ്റ്ററില്‍ എത്തുന്ന മോദി റോഡ്മാര്‍ഗം തൃപ്പൂണിത്തുറയില്‍ എത്തിച്ചേരും. വൈകിട്ട് 6.30 നാണ് അദ്ദേഹം പുതിയകാവില്‍ പ്രസംഗിക്കുന്നത്.

സമ്മേളനത്തിനുശേഷം പ്രധാനമന്ത്രി ഇന്നുതന്നെ തിരിച്ചുപോകും. മൂന്നാമത്തെ പ്രാവശ്യമാണ് മോദി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണ്ഡലത്തില്‍ അദ്ദേഹം നടത്തുന്ന പ്രസംഗ തത്സമയം സംസ്ഥാനത്തെ 1000 വേദികളില്‍ പ്രദര്‍ശിപ്പിക്കും. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രസംഗത്തിന്റെ തത്സമയ പ്രദര്‍ശനം ഒരുക്കുന്നത്. ഇതിനായി പ്രത്യേക എല്‍ ഇ ഡി സ്‌ക്രീനുകള്‍ ഉള്‍പ്പെടെയുളളവ സജ്ജീകരിച്ചുകഴിഞ്ഞു. പ്രസംഗം സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളിലുമെത്തിക്കുന്നതിനായാണ് തത്സമയ പ്രദര്‍ശനം നടത്തുന്നതെന്നതാണ് പാര്‍ട്ടി കേന്ദ്രവൃത്തങ്ങള്‍ അറിയിച്ചത്.

Top