മോദി-ഒബാമ കൂടിക്കാഴ്ച..സഹകരണം ഉറപ്പാക്കി

ന്യൂയോര്‍ക്: ഇന്ത്യയും അമേരിക്കയും തമ്മിലെ തന്ത്രപരമായ സഹകരണം കൂടുതല്‍ ദൃഢമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. സാമ്പത്തിക-പ്രതിരോധ രംഗത്തെ വിഷയങ്ങള്‍ മോദി-ഒബാമ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും സംയുക്തമായി മുന്നോട്ടുനീങ്ങാനും നേതാക്കളുടെ ചര്‍ച്ചയില്‍ ധാരണയായി.

സുരക്ഷ, തീവ്രവാദം നേരിടല്‍, പ്രതിരോധം, സാമ്പത്തികം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ സഹകരണമാണ് മുഖ്യമായും വിപുലപ്പെടുത്തുക. ഒരു വര്‍ഷത്തിനിടെ ഇരു നേതാക്കളും തമ്മില്‍ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഡിസംബറില്‍ പാരിസില്‍ നടക്കുന്ന ആഗോള ഉച്ചകോടിയില്‍ ക്രിയാത്മകമായ തീരുമാനങ്ങള്‍ ഉരുത്തിരിയണമെന്ന് മോദി പറഞ്ഞു. വരുംദശാബ്ദങ്ങളിലേക്കുള്ള ദിശ നിര്‍ണയിക്കുന്നത് ഉച്ചകോടിയില്‍ ഇന്ത്യയുടെ നേതൃത്വമായിരിക്കുമെന്ന് ഒബാമ അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളിലും തമ്മിലെ തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചതായി ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഒബാമ പറഞ്ഞു. സുരക്ഷ, സാമ്പത്തികം, വ്യാപാരം, നിക്ഷേപം, പ്രതിരോധം എന്നീ രംഗങ്ങളിലെ സഹകരണവും ചര്‍ച്ചയായി. ഈ രംഗങ്ങളില്‍ ഏറ്റവും മികച്ച പങ്കാളിയാണ് മോദിയെന്ന് ഒബാമ പറഞ്ഞു.
ഇരു രാജ്യങ്ങളിലും തമ്മിലെ ബന്ധത്തോടുള്ള ഒബാമയുടെ സൗഹാര്‍ദതയെയും പ്രതിബദ്ധതയെയും കാഴ്ചപ്പാടിനെയും മോദി പ്രശംസിച്ചു. പ്രതിരോധ വ്യാപാരവും പരിശീലനവും ഉള്‍പ്പെടെ പ്രതിരോധ രംഗത്തെ സഹകരണം വിപുലമാവുകയാണെന്ന് മോദി പറഞ്ഞു. തീവ്രവാദവും ഭീകരതയും നേരിടുന്നതില്‍ കൂടുതല്‍ ആഴത്തിലുള്ള സഹകരണത്തിന് തീരുമാനമായതായും അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി. ആലിംഗനം ചെയ്താണ് ഒബാമ മോദിയെ സ്വീകരിച്ചത്.സാമ്പത്തിക-പ്രതിരോധ രംഗത്തെ വിഷയങ്ങള്‍ മോദി-ഒബാമ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും സംയുക്തമായി മുന്നോട്ടുനീങ്ങാനും നേതാക്കളുടെ ചര്‍ച്ചയില്‍ ധാരണയായി.
സപ്തംബറിലെ തന്റെ യുഎസ് സന്ദര്‍ശനത്തിന് ശേഷം ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വന്‍ പുരോഗതി ഉണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായുള്ള നല്ല ബന്ധത്തില്‍ ഒബാമയും സന്തോഷം പ്രകടിപ്പിച്ചു.
ഐക്യരാഷ്ട്ര സഭ സ്ഥിരാംഗത്വത്തിനായി ഇന്ത്യയെ പിന്തുണച്ചതിന് യുഎസ് പ്രസിഡന്റിന് നന്ദി അറിയിച്ച് മോദി ട്വിറ്റര്‍ പോസ്റ്റും ഇട്ടിട്ടുണ്ട്.
ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് മോദി ഒബാമയെ കാണുന്നത്. കഴിഞ്ഞ വര്‍ഷം വാഷിങ്ടണില്‍ വച്ചും ജനുവരിയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയായെത്തിയപ്പോഴും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് നരേന്ദ്ര മോദി ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top