രാജ്യത്തെ ഓരോ ജനങ്ങളും ആകാംഷയോടെ കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവയ്ക്കുന്ന തരത്തില്‍ ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എയ്ക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുന്നു. അഞ്ഞൂറോളം സീറ്റുകളിലെ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ കേവല ഭൂരിപക്ഷത്തിലേക്ക് എന്‍.ഡി.എ എത്തികൊണ്ടിരിക്കുന്നു.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് കര്‍ണാടക, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ എന്‍.ഡി.എയാണ് മുന്നേറുന്നത്. തമിഴ്നാട്ടില്‍ ഡി.എം.കെ സഖ്യത്തിനാണ് ലീഡ്. ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ ബംഗാളില്‍ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്. കേരളത്തില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.