റഷ്യയുമായി വന്‍ ആയുധ ഇടപാടിന് ധാരണ

ന്യൂഡല്‍ഹി:വ്യോമമേഖലയില്‍ അത്യാധുനിക സംവിധാനങ്ങള്‍ കൈമാറാനുള്ള 39000 കോടിയുടെ ഉടമ്പടി ഇന്ത്യയും റഷ്യയും ഒപ്പ് വെയ്ക്കും. റഷ്യയുടെ അത്യാധുനിക മിസൈലായ എസ് 400 ട്രയംഫ് ഇന്ത്യയ്ക്ക് കൈമാറുകയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഉടമ്പടി.അമേരിക്കയുടെ എഫ് 35 വിമാനങ്ങള്‍ പോലും വെടിവെച്ചിടാന്‍ കഴിയുന്നവയാണ് എസ് 400. ഇത്തരം അഞ്ച് വ്യോമപ്രതിരോധ സംവിധാനം വാങ്ങാനാണ് തീരുമാനം. 400 കിലോമീറ്റര്‍ പരിധിയില്‍ മുന്നൂറിലധികം ശത്രു മിസൈലുകള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടങ്ങിയവ തിരിച്ചറിയാനും വെടിവച്ച് വീഴ്ത്താനും ഇവയ്ക്ക് കഴിയും.

ശനിയാഴ്ച ഗോവയില്‍ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുടിന്‍ എത്തുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക കൂടിക്കാഴ്ചയിലാകും കരാര്‍ ഒപ്പുവെക്കുകയെന്ന് റഷ്യയുടെ ഒൗദ്യോഗിക വാര്‍ത്താഏജന്‍സി വ്യക്തമാക്കി. സംഭവം കേന്ദ്ര പ്രതിരോധമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും അത്യാധുനികമായ മിസൈല്‍ സംവിധാനമായ എസ്-400 ട്രയംഫാണ് ഇന്ത്യ റഷ്യയില്‍നിന്ന് വാങ്ങുന്നത്. 400 കി.മീറ്ററിലധികം പ്രഹരപരിധിയുള്ള ഈ സംവിധാനത്തിന് ഡ്രോണുകളെയും എയര്‍ക്രാഫ്റ്റുകളെയും മറ്റും കൃത്യമായി പ്രതിരോധിക്കാനുള്ള കഴിവുണ്ട്. റഷ്യന്‍ സര്‍ക്കാറിന് കീഴിലുള്ള അല്‍മാസ്-ആന്‍െറ എന്ന കമ്പനിയാണ് ഈ മിസൈല്‍ നിര്‍മിക്കുന്നത്. നിലവില്‍ ചൈനയും ഈ മിസൈല്‍ സംവിധാനം റഷ്യയില്‍നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതു സംബന്ധിച്ച് ഇന്ത്യ, റഷ്യയുമായി പ്രാഥമിക ധാരണയിലത്തെിയത്.
കാമോവ് കോപ്ടറുകളുടെ സംയുക്തനിര്‍മാണം സംബന്ധിച്ചും മോദിയും പുടിനും ധാരണയിലത്തെുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top