ഡല്‍ഹി: ചെറുപ്പകാലത്തും ഒരു നോതാവാകുന്നതിന് മുമ്പും തനിക്ക് കാര്യമായ ബാങ്ക് സമ്പാദ്യമൊന്നും ഇല്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്കൂള്‍ പഠനകാലത്ത് ദേന ബാങ്കില്‍ തനിക്കൊരു അക്കൗണ്ടുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ക്കായുള്ള പിഗ്ഗി ബാങ്ക് അക്കൗണ്ടായിരുന്നു ഇത്. അതില്‍ നിക്ഷേപമൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
32 വര്‍ഷത്തിന് ശേഷം ദേന ബാങ്കിലെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി ബാങ്ക് അധികൃതര്‍ എന്നെ തേടി എത്തി. അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി ഒപ്പുവെക്കണമെന്നാവശ്യപ്പെട്ടു. പിന്നീട് ഞാന്‍ ഗുജറാത്ത് എംഎല്‍എ ആയപ്പോളാണ് ശമ്പളത്തിനായി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത്. അതുവരെ എനിക്ക് ഇടപാടുകള്‍ നടത്തുന്ന ഒരു ബാങ്ക് അക്കൗണ്ടുകളും ഇല്ലായിരുന്നുവെന്നും മോദി വ്യക്തമാക്കി.
ഇന്ത്യന്‍ പോസ്റ്റ് പേയ്മെന്റ് ബാങ്കി (ഐബിപിപി) ന്റെ ഉദ്ഘാടം ശനിയാഴ്ച്ച തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ വെച്ചാണ് നടന്നത്. രാജ്യത്താകമാനം മൊത്തം 650 ശാഖകളും 3250 ആക്സസ് പോയിന്റുകളുമുണ്ടാവും. രാജ്യത്തുള്ള 1.55 ലക്ഷം തപാല്‍ ഓഫീസിലും ഡിസംബര്‍ 31 മുതല്‍ ഐബിപിപിയുടെ സേവനം ലഭ്യമാകും.