മോദി ഭക്തരുടെ പ്രചാരണം പൊളിഞ്ഞു; ട്രമ്പ് ടൈം പേഴ്‌സൺ ഓഫ് ദ ഇയർ

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: നോട്ട് നിരോധനത്തെ തുടർന്നു മോദിയെ പ്രകീർത്തിക്കുന്ന മോദി ഭക്തർക്കു കനത്ത തിരിച്ചടി. അമേരിക്കൻ മാസികയായ ടൈമിന്റെ പഴ്‌സൺ ഓഫ് ഇയറായി മോദിയെ തിരഞ്ഞെടുത്തെന്നായിരുന്നു മോദി ഭക്തരുടെ പ്രചാരണം. ഇതിനിടെയാണ് ഇന്നലെ ടൈമിന്റെ പഴ്‌സൺ ഓഫ് ദ ഇയർ വോട്ടെടുപ്പു പൂർത്തിയായി ഫലപ്രഖ്യാപനം പുറത്തു വന്നത്. യുഎസ് പ്രസിഡന്റ്ായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രമ്പാണ് ഈ വർഷത്തെ ടൈം പഴ്‌സൺ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടത്.
പുരസ്‌കാരത്തിന്റെ റീഡേഴ്‌സ് പോളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതാണ് മോദി ടൈമിന്റെ പഴ്‌സൺ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു എന്ന രീതിയിൽ ബിജെപി അനുഭാവികളും മോദി ഭക്തരും പ്രചാരണ ആയുധമാക്കിയിരുന്നത്. ഓരോ വർഷവും ലോകത്തേയും വാർത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് പേഴ്‌സൺ ഓഫ് ദ ഇയർ ആയി ടൈം മാഗസിൻ തെരഞ്ഞെടുക്കുന്നത്. ജർമൻ ചാൻസലർ ആംഗല മെർക്കൽ ആയിരുന്നു കഴിഞ്ഞ വർഷത്തെ ടൈം മാഗസിൻ പേഴ്‌സൺ ഓഫ് ദ ഇയർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top