നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് പ്രവാസി കോൺഗ്രസ് നേതാവ്; പ്രതിഷേധവുമായി കോ്ൺഗ്രസ് നേതാക്കളും പ്രവർത്തകരും

സ്വന്തം ലേഖകൻ

കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ യോഗത്തിന്റെ പേരിൽ കോൺഗ്ര്‌സ് പാർട്ടിക്കുള്ളിൽ വീണ്ടും പൊട്ടിത്തെറി. ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനു വേണ്ടി കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വാഗതം ചെയ്ത് ദിനപത്രങ്ങളിൽ പരസ്യം ചെയ്ത് കോൺഗ്രസ് പ്രവാസി സംഘടന ഗ്ലോബൽ ചെയർമാൻ സികെ മേനോന്റെ നിലപാടാണ് ഇപ്പോൾ വിവാദമായിരിക്കുന്ന്ത്. ഇദ്ദേഹത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇതിനോടകം തന്നെ രംഗത്ത് എത്തിക്ക. കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ആഗോള ചെയർമാനായിരിക്കേ മോഡിയെ സ്വാഗതം ചെയ്ത നടപടിയ്‌ക്കെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ഉയർന്നു.
മനുഷ്യാവകാശ സംഘടനയായ വിജിലിന്റെ പേരിലായിരുന്നു പരസ്യം നൽകിയിരുന്നത്. പരസ്യത്തിൽ മോഡിയുടെ മുഴു നീള ചിത്രം, വെങ്കയ്യനായിഡു, സികെ മേനോൻ എന്നിവരുടെ ചിത്രങ്ങൾ വലുപ്പത്തിൽ തന്നെ കൊടുത്തിരുന്നു. കൂടാതെ ബിജെപി നേതാവ് പിഎസ് ശ്രീധരൻപിള്ള, അന്തരിച്ച വികെ കൃഷ്ണയ്യർ എന്നിവരുടെ ചിത്രവും ഉണ്ടായിരുന്നു. ഇതിനെതിരായാണ് പ്രതിഷേധം ഉയർന്നത്.
സംഘപരിവാർ സംഘടനയുടെ ബാനറിൽ, ബിജെപി ദേശീയ കൗൺസിലിൽ പങ്കെടുക്കാനെത്തിയ നരേന്ദ്രമോഡിയെ സ്വാഗതം ആശംസിക്കുന്നത് സാധാരണഗതിയിൽ ഒരു സംഘടനയ്ക്കും അനുവദിക്കാൻ കഴിയാത്ത അങ്ങേയറ്റത്തെ അച്ചടക്കലംഘനമാണെന്ന് രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സംസ്ഥാന ചുമതല നിർവഹിക്കുന്ന അനൂപ് വിആർ പറഞ്ഞു.
സാങ്കേതികതയുടെ എത്ര ന്യായീകരണം പറഞാഞാലും സാധാരണജനങ്ങളുടെ മുന്നിൽ പ്രസ്ഥാനത്തെ വിവസ്ത്രമാക്കുന്ന സംഭവം. സംഘപരിവാറിനെ പല്ലും നഖവും പ്രയോഗിച്ച്, എതിർക്കപ്പെടേണ്ട നിർണ്ണായക സംഭവത്തിൽ, അതിന് കപ്പം കൊടുക്കുന്ന സാമാന്തകരെ സംഘടനയ്ക്കുള്ളിൽ അനുവദിക്കുവാൻ സാധിക്കുകയില്ല. അതു കൊണ്ട് തന്നെയാണ് അതിനെതിരെ ശബ്ദിക്കുന്നത്. കൊടുക്കേണ്ട വില വളരെ വലുതായിരിക്കും പക്ഷേ പറയാതിരിക്കാൻ ആവില്ലെന്നും അനൂപ് വിആർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top