വരാനിരിക്കുന്നത് മെഗാസ്റ്റാറിന്റെ സൂപ്പര്‍ ചിത്രങ്ങള്‍; 2016 മോഹന്‍ലാലിന് സൂപ്പര്‍ഹിറ്റ് കാലം

ദൃശ്യമെന്ന മെഗാഹിറ്റ് സിനിമ അഭിമാനമായെങ്കിലും തുടര്‍ച്ചയായ നിരവധി പരാജയങ്ങളാണ് കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ സിനിമയില്‍ നേരിട്ടത്. എന്നാല്‍ 2016 ഹിറ്റുകളുടെ തുടര്‍ പരമ്പരയായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നും സൂപ്പര്‍ ഹിറ്റുകള്‍ മാത്രം മലയാള സിനിമയ്ക്ക് സമ്മാനിച്ച സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ലാലിന്റെ ചിത്രങ്ങള്‍ വരാനുള്ളത്. പ്രിയദര്‍ശന്‍ ലാല്‍ കൂട്ട് കെട്ടാണ് അതില്‍ ഒന്നാമത് പ്രിയന്‍ മോഹല്‍ ലാല്‍ കൂട്ട്‌കെട്ട് സമം സൂപ്പര്‍ ഹിറ്റ് മലയാള സിനിമ എന്നാണ് അര്‍ത്ഥം. ഇടവേളയ്ക്കും ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് ഒപ്പം എന്നാണ് പേരിട്ടിരിക്കുന്നത്.

മോഹന്‍ലാല്‍ ഒരു അന്ധ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. വിമല രാമന്‍, നെടുമുടി വേണു, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചെന്നൈ, ഊട്ടി എന്നിവിടങ്ങളിലായി ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സംവിധായകന്‍ പ്രേജിത്തിന്റെ ‘ബെന്‍സ് വാസു’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. രെജപുത്ര മീഡിയയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഒരു മുഴുനീള ഹാസ്യ ചിത്രമാണ് എന്നാണു ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുഗന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മറ്റൊരു ആക്ഷന്‍ റോള്‍ കൈകാര്യം ചെയ്യുന്നു. ഉദയകൃഷ്ണ തിരക്കഥ രചിക്കുന്ന ചിത്രം മുളകുപ്പാടം റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ഗജിനി, മഗധീര, ബാഹുബലി എന്നീ ചിത്രങ്ങളുടെ സംഘട്ടനം സംവിധാനം ചെയ്ത പീറ്റര്‍ ഹൈന്‍ ആണ് ഈ ചിത്രത്തിന്റെയും സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.

വെള്ളിമൂങ്ങ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ പ്രശസ്തി കൈവരിച്ച സംവിധായകന്‍ ജിബു ജേക്കബിന്റെ പേരിടാത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രം സിന്ധുരാജ് ആണ് രചിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

കീര്‍ത്തിചക്ര , കുരുക്ഷേത്ര എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും കൈകോര്‍ക്കുന്നു. ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. 1971ലെ ഇന്ത്യപാക് യുദ്ധവും ബംഗ്ലാദേശിന്റെ രൂപീകരണവും ആയിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം എന്നാണു ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. റെഡ് റോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാള ചിത്രങ്ങള്‍ക്ക് പുറമേ 2 തെലുങ്ക് ചിത്രങ്ങളിലും മോഹന്‍ലാല്‍ നായകനാകുന്നു എന്നതാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത. ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാകുന്ന ജനത ഗരാജ് ആണ് ഇവയില്‍ പ്രമുഖം. ബിഗ് ബട്ജറ്റ് ചിത്രമായ ജനത ഗരാജില്‍ സാമന്ത , നിത്യ മേനോന്‍ എന്നിവരാണ് നായികമാര്‍. ഉണ്ണി മുകുന്ദന്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മോഹന്‍ലാല്‍ തന്നെയാണ് ഉണ്ണി മുകുന്ദന്റെ പേര് നിര്‍ദ്ദേശിച്ചത് എന്നാണു ചിത്രത്തിന്റെ സംവിധായകന്‍ കൊരടല ശിവ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

മോഹന്‍ലാല്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് മനമന്ത. തെലുങ്കിലും മലയാളത്തിലുമായി ഒരേസമയം പുറത്തിറങ്ങുന്ന ദ്വിഭാഷാ ചിത്രത്തിന്റെ സംവിധായകന്‍ ചന്ദ്രശേഖര്‍ ആണ്. ഗൌതമിയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക.

Top