കൊറോണ ലോകം മുഴുവന്‍ ഭീതി ജനിപ്പിക്കുന്ന സാഹചര്യത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ജനങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. ഡോക്ടറുമായുള്ള ചോദ്യങ്ങളും ഉത്തരങ്ങളും. കൊറോണയെ എങ്ങനെ പ്രതിരോധിക്കാം? തുടക്കത്തില്‍ എങ്ങനെ തിരിച്ചറിയാം? മുന്നൊരുക്കങ്ങള്‍ എന്തൊക്കെ വേണം? എന്നതിനൊക്കെയുള്ള ഉത്തരങ്ങളുമായിട്ടാണ് ലാലേട്ടന്‍ എത്തുന്നത്. ഈ കൊറോണ പുതിയ രോഗമാണോ? എന്ന ആദ്യ ചോദ്യത്തില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്.
എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കണ്‍ഡ്രോളിലെ ഡോക്ടറാണ് ഉത്തരം നല്‍കുന്നത്. ശ്വാസകോശ വിഭാഗം മേധാവിയുമാണ് ഫതഹുദ്ദീന്‍. പുതിയ രോഗമായാണ് കൊറോണ ഇത്തവണ എത്തിയിരിക്കുന്നതെന്ന് ഡോക്ടര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പുണ്ടായ കൊറോണ അല്ലെന്നാണ് പറയുന്നത്. കൊറോണ എങ്ങനെയാണ് പകരുന്നതെന്നുള്ള ചോദ്യങ്ങള്‍ക്കും ഡോക്ടര്‍ ഉത്തരം നല്‍കുന്നു. പനിയുള്ളവര്‍ തുമ്മുമ്പോള്‍, ചുംബിക്കുമ്പോള്‍, ചുമയ്ക്കുമ്പോഴൊക്കെയാണ് ഈ വൈറസ് പടരുന്നത്. ശ്വാസതടസ്സമാണ് അവസാനഘട്ടത്തില്‍ ഉണ്ടാകുന്നത്.
90 ശതമാനം പേര്‍ക്കും ഈ രോഗത്തെ അതിജീവിക്കാന്‍ സാധിക്കുന്നതാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പേര്‍ക്ക് പടരുന്നുവെന്നതാണ് വെല്ലുവിളി. ഈ അസുഖത്തെ അമിതമായി പേടിക്കേണ്ട കാര്യമില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.