കമലാഹാസനൊപ്പം പാപനാശത്തില്‍ അഭിനയിച്ച് തിരിച്ച് വരവ് നടത്തിയ ഗൌതമി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു.പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് ഗൌതമി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാള ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിലാണ് ഗൌതമി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും തെലുങ്ക് സിനിമയിലെ അറിയപ്പെടുന്ന സംവിധായകനുമായ ചന്ദ്രശേഖര്‍ യെല്‍ഡിയാണ് ഈ ത്രിഭാഷ ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ മൂന്നിന് ചിത്രം ആരംഭിക്കുമെന്ന സൂചനകളാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്നത്. 1997ല്‍ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ഇരുവരിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.