വയര്‍ കാണാതിരിക്കാന്‍ ബല്‍റ്റിട്ട് സൂപ്പര്‍ താരം; ഒടിയന്‍ ലുക്കില്‍ തടി കുറഞ്ഞെന്ന് ബോധ്യപ്പെടുത്താന്‍ ശ്വാസം പിടിച്ച് മോഹന്‍ലാല്‍

കൊച്ചി: ഒടിയന്‍ ലുക്കില്‍ മൈജിയുടെ ഉദ്ഘാടനത്തിന് ഇടപ്പള്ളിയില്‍ എത്തിയ മോഹന്‍ലാല്‍ കുടവയര്‍ പുറത്തുകാണാതിരിക്കാന്‍ ടീഷര്‍ട്ടിന് അടിയില്‍ ബെല്‍റ്റിട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. മോഹന്‍ലാല്‍ ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. നീല ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ക്ലീന്‍ ഷേവ് ചെയ്ത് കൂളിങ് ഗ്ലാസ് ധരിച്ച് ഇടപ്പെള്ളിയിലെ വേദിയില്‍ ഉദ്ഘാടനത്തിന് എത്തിയ മോഹന്‍ലാലിനെ കണ്ട് പലരും ഞെട്ടി. വളരെ ചെറുപ്പക്കാരനായി മോഹന്‍ലാല്‍ മാറിയെന്നായരുന്നു ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, ലാലിന്റെ പുതിയ ലുക്കിന് പിന്നില്‍ എന്തെങ്കിലും തട്ടിപ്പുണ്ടോ എന്നാണ് ഇപ്പോള്‍ ചര്‍ച്ച

പൊതുവേദിയില്‍ എത്തിയപ്പോള്‍ കുടവയര്‍ കാണാതിരിക്കാന്‍ ലാല്‍ വയറില്‍ ബെല്‍റ്റ് കെട്ടിവെച്ചു എന്നതാണ് ആക്ഷേപം. ലാലേട്ടന്റെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീല ടീഷര്‍ട്ടിന് അടിയിലായി ലാല്‍ ബെല്‍റ്റ് പോലൊരു വസ്തു ധരിച്ചതായി ചിത്രങ്ങളില്‍ കാണം. ഇത് ചിത്രങ്ങളില്‍ വ്യക്തമാണ് താനും. വളരെ പ്രയാസപ്പെട്ടാണ് ലാല്‍ വേദിയില്‍ കാണപ്പെട്ടതെന്നും ആരോപിക്കുന്നു. പൊതുവേദികളില്‍ സ്വാഭാവികമായി പെരുമാറുന്ന പ്രകൃതമാണ് ലാലിന്റേത്. ഇതാണ് എല്ലാവരും ആഗ്രഹിക്കുന്നതും. എന്നാല്‍, ഇടപ്പള്ളിയില്‍ വെച്ച് മോഹന്‍ലാലിന്റെ സ്വാഭാവികത നഷ്ടപ്പെടുകയായിരുന്നു. വയര്‍ കാണാതിരിക്കാന്‍ വേണ്ടി ശ്വാസം പിടിച്ചാണ് ലാല്‍ നിന്നതെന്നുമാണ് ആക്ഷേപം. ഒടിയന്‍ ലുക്കിന് വേണ്ടി ലാലേട്ടനെ വെറുതേ വേഷം കെട്ടിക്കുകയാണ് ശ്രീകുമാറും കൂട്ടരും ചെയ്തതെന്നാണ് മറ്റൊരു ആരോപണം. താരത്തെ എന്തിനാണ് ഇങ്ങനെ ശ്വാസം മുട്ടിച്ചതെന്നും ഒരു വിഭാഗം ആരാധകര്‍ ചോദിക്കുന്നു. ഞങ്ങടെ ലാലേട്ടന്‍ ഇങ്ങനെയല്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

57 വയസ്സുള്ള മോഹന്‍ലാല്‍ 30 കാരന്റെ ചുറുചുറുക്കോടെ നീല ടീഷര്‍ട്ടും നീല ജീന്‍സും കൂളിംങ് ഗ്ലാസ്സുമണിഞ്ഞാണ് വേദിയില്‍ എത്തിയത്. മോഹന്‍ലാലിന് രഞ്ജിനി മൈക്ക് കൈമാറി. പ്രിയപ്പെട്ടവരേ…. എന്നു വിളിച്ചതോടെ കരഘോഷങ്ങളും ആര്‍പ്പുവിളികളും മാണിക്യന്‍ വിളികളും മുഴങ്ങുകയായിരു്നു.

വൈകാതെ പുറത്തേക്ക് ഇറങ്ങിയ മോഹന്‍ലാലിനെ ബൗണ്‍സേഴ്സിന്റെ സഹായത്തോടെയാണ് തിരിച്ച് കാറിലേക്ക് കയറ്റിയത്. ഒടിയന്‍ മേക്ക് ഓവറില്‍ ആദ്യമായാണ് മോഹന്‍ലാല്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ഇടപ്പള്ളിയിലെ സ്വകാര്യ മൊബൈല്‍ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനായാണ് മോഹന്‍ലാല്‍ എത്തിയത്.മോഹന്‍ലാല്‍ പോയിട്ടും നിലക്കാതെ മാണിക്യാ…. വിളികള്‍ ഇടപ്പള്ളിയിലെങ്ങും മുഴങ്ങുന്നുണ്ടായിരുന്നു.
ഡിസംബര്‍ 13 നാണ് ഞെട്ടിക്കുന്ന മേക്ക് ഓവറോടെ ഒടിയന്‍ ആദ്യ ടീസര്‍ മോഹന്‍ ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ആദ്യരണ്ട് ദിവസത്തിനുള്ളില്‍ തന്നെ 22 ലക്ഷത്തോളം ആളുകളാണ് മോഹന്‍ലാലിന്റെ പേജില്‍ നിന്ന് മാത്രമായി ടീസര്‍ കണ്ടത്. കാലമേ നന്ദി എന്ന് തുടങ്ങുന്ന മാസ്സ ഡയലോഗാണ് ടീസറിലൂടെ പുറത്ത് വന്നത്.

പിന്നാലെ മോഹന്‍ലാലിന്റെ ഒടിയന്‍ ലൂക്കിലുള്ള നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വലിയ ആവേശത്തോടെയാണ് ആരാധകര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ഉടന്‍ ഷൂട്ടിംങ് ആരംഭിക്കാനിരിക്കുന്ന ഭീമനിലേക്കുള്ള മാറ്റം കൂടിയാണ് ഒടിയനിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സിനിമ രംഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ഒടിയന്‍ മാണിക്യന്റെ ലുക്കിലേക്ക് മോഹന്‍ലാലിനെ എത്തിച്ചതിന്റെ ഫുള്‍ ക്രെഡിറ്റ് ഫ്രാന്‍സില്‍ നിന്ന് താരത്തിന് പരിശീലനം നല്‍കാനെത്തിയ വിദഗ്ദ സംഘത്തിനാണ്.

ഏകദേശം 18 കിലോയോളം ശരീരഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായത്. അന്‍പതോളം ദിവസം നീണ്ടു നിന്ന പരിശീലനമുറ കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയത്. ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ പരകായപ്രവേശം സോഷ്യല്‍ മീഡിയയില്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു. ഫ്രാന്‍സില്‍ നിന്ന് ഫിസിയോ തെറാപ്പിസ്റ്റ് ഉള്‍പ്പടെയുള്ള 25 അംഗ സംഘമാണ് മോഹന്‍ലാലിനെ പരിശീലനമുറ പഠിപ്പിക്കാനെത്തിയത്.

Top