10 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി

മംഗളൂരു: 10 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചൊവ്വാഴ്ച രാവിലെ 6.30 നായിരുന്നു ക്ഷേത്രദര്‍ശനം. ക്ഷേത്രത്തിലെത്തിയ താരം കുടുംബപൂജയും സങ്കല്പപൂജയും നടത്തി. തുടര്‍ന്ന് 7.30 ഓടെ മടങ്ങി. ഇത്തിക്കര പക്കിയായി വേഷമിടുന്ന കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാല്‍ മൂകാംബിക ക്ഷേത്രത്തിലെത്തിയത്. മോഹന്‍ലാലിനെ ക്ഷേത്ര ഭരണസമിതിയംഗം പി.വി.അഭിലാഷ്, എക്‌സിക്യുട്ടീവ് ഓഫീസര്‍ ജനാര്‍ദനന്‍, മേല്‍ശാന്തി നരസിംഹ അഡിഗ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കര്‍ണാടകയിലെ വീരഭദ്രക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് മോഹന്‍ലാല്‍ മടങ്ങിയത്.

Top