സംവിധായകനും നിര്‍മ്മാതാവുമായ തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സംവിധായകനും, നടനും, നിര്‍മ്മാതാവും, തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനം അന്തരിച്ചു. മോഹന്‍ലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകന്‍ ഉള്‍പ്പെടെ 16ഓളം ചിത്രങ്ങള്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്. 5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിര്‍വഹിക്കുകയും ഒരു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം തുടങ്ങിയവ ശ്രദ്ധേയമായ സിനിമകളാണ്. 80-90 കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്ന തമ്പി കണ്ണന്താനം, 2004നു ശേഷം മലയാളചലച്ചിത്രവേദിയില്‍ സജീവമല്ലാതെയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശികുമാറിനൊപ്പം സംവിധാന സഹായിയായാണ് സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് ജോഷിയുടെ സംവിധാന സഹായിയായി. ജോഷി അദ്ദേഹത്തിന്റെ സംവിധാന ശൈലിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍മാരില്‍ പ്രമുഖനായ തമ്പി കണ്ണന്താനം ഒരുക്കിയതില്‍ ഏറെയും ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു

Top