മെൽബൺ :അഭിനയ മികവുകൊണ്ട് ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച മോഹന്‍ലാല്‍ മലയാളികള്‍ക്ക് ഗായകന്‍ എന്ന നിലയിലും പ്രിയങ്കരനാണ്. 35ഓളം സിനിമകളില്‍ ഗായകനായും തിളങ്ങിയ താരം പക്ഷേ പാട്ടിന്റെ പേരില്‍ ചീത്ത വിളി കേട്ടത് ലാലിസത്തോടെയായിരുന്നു. 2014ല്‍ മോഹന്‍ലാല്‍-രതീഷ് വേഗ ടീമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘ലാലിസം’ ബാന്‍ഡ് ആദ്യ പരിപാടിയോടെ തന്നെ അവസാനിച്ചു. മുന്‍പേ തന്നെ റെക്കോര്‍ഡ് ചെയ്തു വെച്ച പാട്ടിനൊപ്പം ചുണ്ടനക്കി കാണികളെ പറ്റിക്കാനുള്ള ശ്രമമാണ് ആദ്യ ദിനം തന്നെ ലാലിസത്തിന് അന്ത്യമായത്.
നാലു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അതേ ധൈര്യം കാണിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായി. പക്ഷേ ഇത്തവണയും പിടിക്കപ്പെടാനാണ് വിധി. വിദേശത്തു നടന്ന സ്‌റ്റേജ് ഷോയ്ക്കിടെ നടി പ്രയാഗ മാര്‍ട്ടിനൊപ്പമാണ് മോഹന്‍ലാല്‍ വീണ്ടും ഗായകന്റെ കുപ്പായമണിഞ്ഞെത്തിയത്. പിന്നാലെ വന്ന സ്വരത്തിനൊപ്പം ഇരുവരും മനോഹരമായി ചുണ്ടനക്കിയെങ്കിലും ഒരു ഘട്ടത്തില്‍ താരത്തിന് ടൈമിങ് പിഴച്ചു. പ്രയാഗയാണ് പാടേണ്ടതെന്നു കരുതി നോക്കി നിന്നപ്പോഴേയ്ക്കും സ്വന്തം ശബ്ദം പുറകില്‍ നിന്ന് കേട്ടു കഴിഞ്ഞിരുന്നു. എങ്കിലും ഒട്ടും കൂസാതെ വീണ്ടും ചുണ്ടനക്കല്‍ തുടര്‍ന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഇടയ്ക്ക് ഇത്തരത്തില്‍ അമളി പറ്റാറുണ്ടെങ്കിലും താന്‍ മികച്ച ഗായകനാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞതാണ്. 1985ല്‍ ‘ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍’ എന്ന സിനിമയില്‍ എംജി ശ്രീകുമാറിനൊപ്പം ഗായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇപ്പോള്‍ റിലീസിനൊരുങ്ങുന്ന ‘നീരാളി’യിലും പാടിയിട്ടുണ്ട്.