ഈ അവസ്ഥ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു…പ്രതികരണവുമായി മോഹൻലാൽ

തിരുവനന്തപുരം :ആരാധകരോട് മാപ്പ് പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. തന്റെ പ്രതിമാസ ബ്ലോഗ് ഇത്തവണയും എഴുതാന്‍ സാധിക്കാത്തതിലാണ് താരം മാപ്പ് പറഞ്ഞിരിക്കുന്നത്. എല്ലാ മാസവും 21 ആം തീയതിയിലാണ് ലാലിന്റെ ബ്ലോഗ് വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി മോഹന്‍ലാല്‍ ബ്ലോഗ് എഴുതുന്നില്ല. ഷൂട്ടിംഗ് തിരക്കുകളും മറ്റുമാണ് അതിന് കാരണമായി പറഞ്ഞത്. ഇത്തവണയും തനിക്ക് ബ്ലോഗ് എഴുതാന്‍ പറ്റിയില്ലെന്ന് താരം തന്റെ ബ്ലോഗിലൂടെത്തന്നെ വ്യക്തമാക്കി.

കൊച്ചില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മോഹന്‍ലാല്‍ ബ്ലോഗിലൂടെ ശക്തമായി പ്രതികരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ കഴിഞ്ഞ രണ്ട് മാസവും മോഹന്‍ലാല്‍ ബ്ലോഗ് കുറിപ്പിലൂടെ മാപ്പ് പറച്ചില്‍ മാത്രമാണ് നടത്തിയത്. നടി ആക്രമമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് അറസ്റ്റിലായതിനു ശേഷവും താരത്തിന്റെ പ്രതികരണം ഉണ്ടായില്ല. ബ്ലോഗിലൂടെ പ്രതികരണം പ്രതീക്ഷിച്ച സോഷ്യല്‍ മീഡിയ മോഹന്‍ലാലിന്റെ മാപ്പു പറച്ചിലിനോട് രൂക്ഷമായി തന്നെയാണ് പ്രതികരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇത്തവണയും എന്റെ ചിന്തകള്‍ കുറിക്കുന്നതിന് പറ്റിയ സ്ഥലമോ സമയമോ ലഭിച്ചില്ല. നിങ്ങളുടെ സ്നേഹവും പിന്തുണയും ഞാന്‍ വിലമതിക്കുന്നു. ഒപ്പം ഈ അവസ്ഥ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മാസം എഴുതാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്ലോഗിലൂടെയും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും ലാല്‍ വ്യക്തമാക്കി.സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ പ്രശ്നങ്ങളില്‍ ലാല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇത്തവണ ബ്ലോഗിലൂടെയെങ്കിലും ഒരു പ്രതികരണം മലയാളികള്‍ പ്രതീക്ഷിച്ചിരുന്നു.

Top