കൊച്ചി: മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിക്ക് മോഹന്‍ലാലിന്‍റെ പിന്തുണയെന്ന് സൂചന . പാര്‍വതിക്കും കൂട്ടര്‍ക്കും മോഹന്‍ലാല്‍ പിന്തുണ നല്‍കാനുള്ള കാരണം? കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവം പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ആ സംഭവത്തിന് ശേഷമാണ് മറ്റേതൊരു മേഖലയിലെയും പോലെ സിനിമയിലെ സ്ത്രീകളും സുരക്ഷിതരല്ലെന്ന് ഒന്നുകൂടെ വ്യക്തമായത്. സഹപ്രവര്‍ത്തകയ്ക്ക് പിന്തുണ നല്‍കുന്നതിനോടൊപ്പം വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്.മഞ്ജു വാര്യര്‍, പാര്‍വ്വതി, രമ്യ നമ്പീശന്‍, അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, ബീന പോള്‍, സയനോര തുടങ്ങിയവര്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തിനിടയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു പാര്‍വ്വതി കസബയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് മോഹന്‍ലാല്‍ വനിത സംഘടനയ്ക്ക് പരോക്ഷ പിന്തുണ നല്‍കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.
അടുത്തിടെ മലയാള സിനിമയില്‍ ഉടലെടുത്ത വനിത സംഘടനയ്ക്ക് മോഹന്‍ലാല്‍ പിന്തുണ നല്‍കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഡബ്ലുസിസിയിലെ പ്രമുഖ നടിമാരുമായുള്ള ബന്ധമാണ് താരത്തിനെ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.വനിതാ സംഘടനയിലെ പ്രധാനികളുടെ ശത്രുക്കളുമായി മോഹന്‍ലാലും അത്ര സ്വരച്ചേര്‍ച്ചയിലല്ല. അതുകൊണ്ടാണ് താരം സംഘടനയെ പിന്തുണയ്ക്കുന്നതെന്ന ദിംവദന്തികളും പ്രചരിക്കുന്നുണ്ട്.വനിതാ സംഘടനയിലെ അംഗങ്ങളില്‍ പലരും മോഹന്‍ലാലിനെ പുകഴ്ത്തുന്നത് താരത്തിന്റെ പിന്തുണയ്ക്കുള്ള പ്രത്യുപകാരമായാമെന്നും ചിലര്‍ പറയുന്നുണ്ട്. സിനിമയില്‍ നിന്നും ഔട്ടാവുമെന്ന ഘട്ടത്തില്‍ പലര്‍ക്കും സഹായകമായെത്തിയത് മോഹന്‍ലാലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഐഎഫ്എഫ്‌കെ വേദിയില്‍ വെച്ച് മമ്മൂട്ടിയെ പരസ്യമായി വിമര്‍ശിക്കാന്‍ പാര്‍വ്വതി ആര്‍ജ്ജവം കാട്ടിയതിന് പിന്നില്‍ സൂപ്പര്‍ താരത്തിന്റെ പിന്തുണയാണെന്ന തരത്തിലും സംസാരമുണ്ട്.
താരങ്ങളുടെ ക്ഷേമത്തിനും മറ്റുമായി താരസംഘടനയായി അമ്മ നിലവിലുള്ളപ്പോള്‍ വനിത സംഘടന രൂപീകരിച്ച അഭിനേത്രികള്‍ക്കെതിരെ അമ്മയുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്നപ്പോള്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നുവത്രെ മോഹന്‍ലാല്‍.മോഹന്‍ലാലിന്റെ നിലപാട് പ്രത്യക്ഷത്തില്‍ പ്രകടമല്ല. താരത്തിന്റെ പല നിലപാടുകളും വനിത സംഘടനയ്ക്ക് അനുകൂലമാണെന്ന തരത്തിലുള്ള അഭിപ്രായം സിനിമയില്‍ നി്ന്നു തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. വിലക്ക് നടപടികളില്ലായിരുന്നു അമ്മയില്‍ നിന്നും മാറി വനിത സംഘടന രൂപീകരിച്ച താരങ്ങള്‍ക്കെതിരെ വിലക്ക് നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ മോഹന്‍ലാലിന്റെ ഇടപെടലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലിന്റെ നിലപാടില്‍ അതൃപ്തി വനിത സംഘടനയെ പിന്തുണയ്ക്കുന്ന മോഹന്‍ലാലിന്റെ നടപടിയില്‍ പലരും അതൃപ്തരാണ്. ജൂണില്‍ നടക്കുന്ന അമ്മയുടെ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.