മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ 72ാം പിറന്നാളാണ് ഇന്ന്. അദ്ദേഹത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമ ലോകം. ‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് പിറന്നാള്‍ ആശംസകളെന്ന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ജന്മദിനാശംസകള്‍ മമ്മുക്ക! ഈ വര്‍ഷം ഞങ്ങള്‍ക്കായി നിങ്ങള്‍ എന്താണ് ഒരുക്കുന്നത്. പുതിയ സിനിമകള്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഞാന്‍ എന്ന് പൃഥ്വിരാജ് കുറിച്ചു., ജെന്റില്‍ ജയന്റിനൊപ്പം പിറന്നാള്‍ ആശംസകളെന്ന് ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണത്തെ പിറന്നാള്‍ ദിനത്തിലും മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ഒത്തുകൂടി ആരാധകര്‍. കാത്തിരിപ്പിന് ശേഷം മമ്മൂട്ടി ആരാധകരെ കാണാനെത്തി. ഇത്തവണ അദ്ദേഹത്തിനൊപ്പം ദുല്‍ഖറും ആരാധകരെ കാണാന്‍ ഒപ്പം വരികയും കൈ വീശി കാണിക്കുകയും ചെയ്തിരുന്നു.