മുംബൈ: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ബോളിവുഡ് ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യക്കെതിരെ കേസ്സെടുത്തു.അന്ധേരി ലോഖണ്ഡ്വാലയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. ഈ പരിപാടിയിലെ പ്രത്യേക ക്ഷണിതാവായിരുന്ന സ്ത്രീ ഗാനമേള നടക്കുമ്പോള്‍ കാണികള്‍ക്ക് മുന്നില്‍ എഴുന്നേറ്റുനിന്നു. കാണികള്‍ ബഹളം വെച്ചെങ്കിലും സ്ത്രീ ഇരുന്നില്ല. തുടര്‍ന്ന് ഗായകന്‍ അഭിജീത്ത് അവരെ നിര്‍ബന്ധിച്ച് ഇരുത്തുകയായിരുന്നെന്ന് ഓഷിവാര പോലീസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സുഭാഷ് കാന്‍വില്‍ക്കര്‍ പറഞ്ഞു. ദുര്‍ഗാ പൂജയുടെ ഭാഗമായി നടന്ന കൈലാഷ് ഖേറിന്റെ സംഗീത പരിപാടിക്കിടെ അഭിജിത്ത് തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
രാത്രി 10മണിയോടെ പരിപാടിക്കിടെ കാണികളിലൊരു സ്‌ത്രീ എഴുന്നേറ്റുനിന്നത് പുറകിലിരിക്കുന്നവര്‍ക്ക് ശല്യമായി. യുവതിയോട് കസേരയിലിരിക്കാന്‍ ആവശ്യപ്പെട്ടത് വാക്കുതര്‍ക്കത്തിലേക്ക് നീങ്ങി. ബഹളങ്ങള്‍ക്കിടെയാണ് അഭിജിത്ത് അപമാനിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. പിറകെനിന്നും ഒരാള്‍ മോശമായി പെരുമാറുന്നത് ശ്രദ്ധിച്ച താന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അത് ഗായകന്‍ അഭിജിത്താണെന്നു കണ്ട് ഞെട്ടിപ്പോയെന്നും 34കാരി പറഞ്ഞു.
തനിക്കെതിരെ പരാതി ഉന്നയിക്കുന്നത് ഹിന്ദുവിരുദ്ധ ശക്തികളാണെന്ന് അഭിജീത്ത് ഭട്ടാചാര്യ ട്വിറ്ററില്‍ വ്യക്തമാക്കി. ദുര്‍ഗാ പൂജയുടെ സമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.റോഡില്‍ കിടന്നുറങ്ങിയ ആളെ വണ്ടി കയറ്റിക്കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാനെ പിന്തുണച്ച് അഭിജീത്ത് മുന്പ് രംഗത്തെത്തിയിരുന്നു. റോഡ് മനുഷ്യര്‍ക്ക് കിടന്നുറങ്ങാനുള്ളതല്ല എന്നായിരുന്നു പരാമര്‍ശം. ഈ പരാമര്‍ശം ഏറെ വിവാദമുണ്ടാക്കിയിരു