മദ്യപാനത്തിനെതിരെ ഗാനം ആലപിച്ച് ഹിറ്റായ ഗായിക ലഹരി മരുന്ന് കഴിച്ച് അബോധാവസ്ഥയില്‍; വീട്ടുകാര്‍ ആശുപത്രയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചു

മദ്യത്തിനെതിരെ ഗാനം പാടി വന്‍ ഹി്റ്റാക്കിയ ഗായിക മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിലായി. ഹോളിവുഡ് നടിയും പാട്ടുകാരിയുമായ ഡെമി ലോവാട്ടോയാണ് ലഹരി കൂടി ആശുപത്രിയിലായത്. ഇനി മദ്യപിക്കില്ല എന്ന ആശയം വരുന്ന ഗാനമാണ് താരം ആലപിച്ച് ഹിറ്റാക്കിയത്. ”അമ്മേ ഇനി ഞാന്‍ മദ്യപിക്കില്ല, തറയില്‍ ഒഴിച്ചു കളഞ്ഞ മദ്യത്തിന്റെ പേരില്‍ എന്നോട് ക്ഷമിക്കൂ’ വന്‍ ഹിറ്റായ ആല്‍ബം സോബറിലെ ഈ വരികള്‍ പാടിയ പാട്ടുകാരി തന്നെ ലഹരി മൂത്ത് ബോധം പോയി ആശുപത്രിയിലായത് കൗതുകമായി.

ഹോളിവുഡ് ഹില്‍സിലെ വീട്ടില്‍ ബോധം കെട്ടു കിടന്ന നടിയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തിന് ബോധം വീണ്ടും കിട്ടിയതായി നടിയുടെ ബന്ധു കെമി ഡണ്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. കഴിഞ്ഞ മാസമായിരുന്നു താന്‍ ഇനിയൊരിക്കലും കുടിക്കില്ലെന്ന ആശയം വരുന്ന സോബര്‍ എന്ന ആല്‍ബം താരം പുറത്തുവിട്ടത്. മാര്‍ച്ചിലാണ് താരം ലഹരിയില്ലായ്മയുടെ ആറാം വാര്‍ഷികം ആഘോഷിച്ചത്. അതേസമയം ” എന്നോട് ക്ഷമിക്കൂ… ഞാന്‍ വീണ്ടും ഇവിടെ വന്നുപോയി. ഇതായിരുന്നില്ല ഞാന്‍ ആഗ്രഹിച്ചത് എന്നോട് ക്ഷമിക്കൂ…” എന്നായിരുന്നു പാട്ടിന്റെ അവസാന വരി.

വര്‍ഷങ്ങളോളം ലഹരിക്ക് അടിമയായിരുന്ന താരം തന്റെ ഈ ശീലത്തെക്കുറിച്ച് ആരാധകരുടെ മുന്നില്‍ ‘സിംപ്ളി കോംപ്ളിക്കേറ്റഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തിയിരുന്നു. അക്കാലത്ത് താന്‍ നേരിട്ടിരുന്ന ദുരിതത്തെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചുമെല്ലാം താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. 17 ാം വയസ്സില്‍ കൊക്കെയ്ന്‍ രുചിച്ച് നോക്കിക്കൊണ്ട് ലഹരി വഴിയില്‍ എത്തിയ ലോവാട്ടോ തന്റെ പിതാവ് കടുത്ത മദ്യപാനി ആയിരുന്നെന്നും പറഞ്ഞു. എന്തായാലും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പാട്ടുകാരി അറ്റ്ലാന്റാ സിറ്റിയിലെ തന്റെ വരാനിരിക്കുന്ന പരിപാടി താല്‍ക്കാലികമായി ഉപേക്ഷിച്ചിരിക്കുകയാണ്.

താരം ആശുപത്രിയിലാണെന്ന വിവരം പുറത്ത് വന്ന മണിക്കൂറുകള്‍ക്കകം പ്രേ ഫോര്‍ ഡെമി എന്ന ഹാഷ്ടാഗില്‍ വന്ന ട്വീറ്റിനോട് പതിനായിരങ്ങളാണ് പ്രതികരിച്ചത്. അമേരിക്കന്‍ ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം എല്ലാദിവസവും 115 പേരാണ് മയക്കുമരുന്ന് കൂടിപ്പോയതി?ന്റെ പേരില്‍ മരണപ്പെടുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 250,000 അമേരിക്കക്കാര്‍ ഈ രീതിയില്‍ മരിച്ചു. 2008 ല്‍ ഡോണ്‍ട് ഫോര്‍ഗറ്റ് എന്ന ആല്‍ബവുമായിട്ടാണ് ലോവാട്ട വേദിയില്‍ എത്തുന്നത്. 2010 ല്‍ താരത്തെ ലഹരിവിരുദ്ധ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു.

Top