ഡ്രൈവര്‍ മയങ്ങുന്നതിനിടെ കുരങ്ങന്‍ ബസ് ‘മോഷ്ടടിച്ചു’; ഒന്നര കിലോമീറ്റര്‍ യാത്രയ്ക്കിടെ ഇടിച്ചത് രണ്ടു വാഹനങ്ങളില്‍

ന്യൂഡല്‍ഹി: ഡ്രൈവറുടെ ഉച്ചമയക്കത്തിനിടെ വികൃതിക്കുരങ്ങന്‍ സ്വകാര്യ ബസ് മോഷ്ടിച്ചു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസമായിരുന്നു പകടത്തിനിടയാക്കിയ സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങള്‍.
ബറേലിയിലെ ബസ് ഗാരേജില്‍ ബസ് നിര്‍ത്തിയിട്ട ശേഷം ഉച്ചമയക്കത്തിനായി പോയതായിരുന്നു ഡ്രൈവര്‍. വാഹനത്തിന്റെ റൂട്ടിനിടയിലെ ഇടവേളയില്‍ കണ്ടക്ടര്‍ ബസ് സ്‌റ്റേഷനിലേയ്ക്കു പോയതായിരുന്നു. ഇതിനിടെ ബസ് ഗാരേജിലേയ്ക്കു നീക്കിയിട്ട് ഡ്രൈവര്‍ ചെറുതായി മയങ്ങുകയും ചെയ്തു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ബസിനുള്ളില്‍ കുട്ടിക്കുരങ്ങന്‍ കുസൃതിയുമായി എത്തിയത്.
ബസിന്റെ പിന്‍സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്ന ഡ്രൈവര്‍, വാഹനത്തിന്റെ താക്കോല്‍ ഓഫ് ചെയ്യാതെയാണ് വിശ്രമിക്കാന്‍ കിടന്നത്. ഇതിനിടെ റോഡില്‍ നിന്നും വാഹനത്തിനുള്ളില്‍ കടന്ന കുട്ടിക്കുരങ്ങന്‍ സ്റ്റിയറിങ്ങിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നു കളികള്‍ക്കിടെ കുരങ്ങന്‍ തന്നെ വണ്ടിയുടെ താക്കോല്‍ ഓണാക്കി വാഹനം സ്റ്റാര്‍ട്ട് ചെയ്തു. ശബ്ദം കേട്ട് ഉണര്‍ന്ന ഡ്രൈവര്‍ ഓടിയെത്തിയപ്പോഴേയ്ക്കും ആകസ്മികമായി കുരങ്ങന്‍ വാഹനം അടുത്ത ഗിയറിലേയ്ക്കു ചേഞ്ച് ചെയ്തിരുന്നു.
വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും അക്രമകാരിയായ കുരങ്ങന്‍ വാഹനം ഓടിക്കുകയായിരുന്നു. ഇതിനിടെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങളിലും ബസ് ഇടിച്ചു. വാഹനം മുന്നോട്ട് ഓടുന്നതിനിടെ കുരങ്ങന്‍ വണ്ടിക്കുള്ളില്‍ നിന്നും പുറത്തേയ്ക്കു ചാടി രക്ഷപെടുകയായിരുന്നു. വാഹനത്തിനുള്ളിലുണ്ടായിരുന്നവരും, റോഡില്‍ നിന്നവരുമെല്ലാം ഡ്രൈവറല്ലാതെ പാഞ്ഞു വരുന്ന ബസ് കണ്ട് ഓടിരക്ഷപെട്ടു. പ്രദേശത്തെ ബസ് സ്റ്റാന്‍ഡിലും, ഗാരേജിലുമെല്ലാം കുരങ്ങന്‍മാരുടെ ശല്യം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവിടുത്തെ സിസിടിവി ക്യാമറകള്‍ വരെ ഇവര്‍ നശിപ്പിച്ചിട്ടുമുണ്ട്.

Top