ധാന്യ മണികളിലൂടെ പുനര്‍ജനിച്ച് മൊണാലിസ; കലാസൃഷ്ടിക്ക് ഗിന്നസിന്റെ അംഗീകാരം

ടോക്കിയോ: ഡാവിഞ്ചിയുടെ മൊണാലിസ ഭക്ഷ്യ ധാന്യങ്ങളിലൂടെ പുനര്‍ജനിച്ചു. സോകയിലെ ഒരു ജിംനേഷ്യത്തിലായിരുന്നു 13 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയിലും 24000 ഇനം ഭക്ഷ്യധാന്യങ്ങളുപയോഗിച്ച് ചിത്രം നിര്‍മിക്കപ്പെട്ടത്. സോയാ സോസ്, തേയില, പഞ്ചസാര എന്നിവ ചേര്‍ത്ത് ഏഴ് വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി. ജപ്പാന്‍ നഗരത്തിലെ ഇരുന്നൂറോളം കുടുംബങ്ങളിലെ അംഗങ്ങളാണ് ഈ അപൂര്‍വ്വ കലാസൃഷ്ടിക്ക് നേതൃത്വം നല്‍കിയത്. മേയറുടെ സാന്നിധ്യത്തില്‍ ഗിന്നസ് ഉദ്യോഗസ്ഥര്‍ വേള്‍ഡ് റെക്കോഡ് സാക്ഷ്യപത്രം കൈമാറി.

Top