
വേശ്യാവൃത്തി നടത്തുന്നതായുള്ള സംശയത്തെ തുടര്‍ന്ന് വിധവയായ സത്രീയുള്‍പ്പെടെ നാലു യുവതികളെ പ്രദേശ വാസികള്‍ പൊതു സ്ഥലത്ത് വെച്ച് വസ്ത്രം വലിച്ച് കീറിയതിന് ശേഷം മുടു മുറിച്ചെടുത്തു. ചത്തീസ്ഖണ്ഡിലെ കോര്‍ബയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.ഗ്രാമത്തിലെ വിധവയായ ഈ സ്ത്രീയുടെ വീട്ടില്‍ പലപ്പോഴും പെണ്‍കുട്ടികളും യുവതികളും വന്ന് പോകാറുണ്ടായിരുന്നു. ഇത് പ്രദേശ വാസികളില്‍ പലപ്പോഴും സംശയത്തിനിടയാക്കി. ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച വെകുന്നേരം സംഘടിച്ചെത്തിയ ജനക്കൂട്ടം യുവതിയുടെ വീട് വളഞ്ഞു.ആ സമയം നാലു യുവതികളും വിധവയായ ഈ സ്ത്രീയോടൊപ്പം വീട്ടിനകത്തുണ്ടായിരുന്നു. രോക്ഷാകുലരായ ജനക്കുട്ടം ഇവരെ പൊതുസ്ഥലത്തേക്ക് വലിച്ചിഴച്ച് മര്‍ദ്ദിക്കുവാന്‍ തുടങ്ങി. ചിലര്‍ യുവതിയുടെ വസ്ത്രം വലിച്ചു കീറി. പ്രദേശത്തെ വേറെ യുവതികള്‍ ചേര്‍ന്ന് വിധവയുടെ മുടി മുറിച്ചു. യുവതികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരില്‍ ചിലരാണ് സംഭവത്തിന്റെ വീഡിയോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.ഇതേ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം പ്രദേശത്തെ നാല് യുവതികള്‍ അടക്കെ ഏതാനു ഗ്രാമവാസികളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.