കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് യുവാക്കള്‍ക്കും യുവതിക്കും നേരെ സദാചാര ഗുണ്ടായിസം. പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാരുടെയും പിന്നീട് പൊലിസിന്‍രെ തന്നെയും ഗുണ്ടായിസത്തിന് ഇവര്‍ ഇരയായി. തില്ലങ്കേരിയില്‍ നിന്നുള്ള ആകാശ്, ആകാശ് വിവാഹം ചെയ്യാന്‍ നിശ്ചയിച്ച ഐശ്വര്യ, സുഹൃത്തായ മിഥുന്‍ എന്നിവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പനോളി രത്‌നാകരനെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളാണ് ഇവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇവര്‍ പോലിസിനെ വിളിക്കുകയും എസ്‌ഐ എത്തി ഇവരെ ബലം പ്രയോഗിച്ച് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. സ്‌റ്റേഷനിലും ഇവര്‍ക്ക് മര്‍ദ്ദനമേറ്റെന്നും പരാതിയുണ്ട്. ആകാശ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സംഭവം വിവരിച്ചത്.
ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്തൂപത്തില്‍ നിന്ന് ഇന്നലെ ഉച്ചയോടുകൂടി എടുത്ത സെല്‍ഫി ആണിത്. കൂടെ ഉള്ളത് പ്രീയ സഖാവ് മിഥുന്‍ മഹേന്ദ്രനും ഞാനുമായ് കല്ല്യാണമുറപ്പിച്ച എന്റെ സഖാവ് ഐശ്വര്യ കുന്നത്തുമാണ്. ഈ സെല്‍ഫിക്ക് ശേഷം കൂത്തുപറമ്പില്‍ ഞങ്ങള്‍ക്ക് കുറച്ച് ക്ലേശാനുഭവങ്ങളുണ്ടായ്.
ഉത്തരേന്ത്യയിലോ പാക്കിസ്ഥാനിലോ ഒന്നുമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിലെ, ധീരരായ അഞ്ച് ചെന്താരകങ്ങളുടെ ചോരയാല്‍ ചുവന്നുതുടുത്ത വിപ്ലവത്തിന്റെ തീച്ചൂളയില്‍ പടുത്തുയര്‍ത്തിയ രക്തസാക്ഷി കുടീരത്തില്‍ വച്ചുണ്ടായ ദുരവസ്ഥയാണ് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത്..
ഈ സെല്‍ഫി എടുത്തതിന് ശേഷം ചില സുഹൃത്തുക്കളോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു ഞങ്ങള്‍.അപ്പോള്‍ രണ്ട് ടാക്‌സി ട്രൈവര്‍മാര്‍ വളരെ പരുഷമായ നോട്ടത്തോടുകൂടി ഞങ്ങളുടെ സമീപം വരികയുണ്ടായ്..ഏതാണ്ട് ഞങ്ങളുടെയൊക്കെ അച്ഛന്റെ പ്രായമുള്ള രണ്ടുപേര്‍..
എന്താ ഇവിടെ കാര്യം..?എന്തിനാണ് വന്നതെന്നു..?നിന്റെ ആരാ ഇവരെന്നൊക്കെ..? വളരെ വൃത്തികെട്ടരീതിയില്‍ ഇവര്‍ ഐശുവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി.. നിങ്ങളെ ഇതൊന്നും ബോധിപ്പിക്കേണ്ട ആവശ്യമിലെന്നും..കൂത്തുപറമ്പില്‍ ഞങ്ങളിത് ആദ്യമായെല്ലെന്നും..സദാചാരമൊന്നും ഇവിടെ വേണ്ടെന്നും വളരെ ശാന്തമായ് തന്നെ ഞങ്ങള്‍ മറുപടി പറഞ്ഞു..
പിന്നീട് വളരെ രോഷാകുലരായ് ഇവര്‍ ഞങ്ങളെ കേട്ടാലറക്കുന്ന ഭാഷയില്‍ തെറിപറയുകയും..ഇത് കൂത്തുപറമ്പാണ് ടാക്‌സിക്കാരോട് കളിക്കാന്‍ നിങ്ങളായില്ലെന്നും,കുടുംബ പേരും കുടുംബത്തിലെ ഉന്നതരുടെ പേരും പറഞ്ഞ് വെല്ലുവിളിയായ്.. അവര്‍ക്ക് ഞങ്ങളുടെ പലചചോദ്യങ്ങള്‍ക്കും മറുപടിയില്ലെന്ന് വന്നപ്പോള്‍ അവര്‍ മിഥുനെ പിടിച്ച് ഐശ്വര്യയുടെ ദേഹത്തേക്ക് തള്ളിയിട്ടു.. മിഥുനെ തള്ളുന്ന സ്ഥിതി വന്നപ്പോള്‍ ഞാന്‍ അയാളെ തടയുകയും പിടിച്ചുമാറ്റുകയും ചെയ്തു..
വെല്ലുവിളി കയ്യാങ്കളിയിലേക്ക് കടക്കുമെന്ന സ്ഥിതിവന്നപ്പോള്‍ ഇയാള്‍ ഞാന്‍ പനോളി രത്‌നാകരനാണെന്നും എന്നെ നിങ്ങള്‍ക്കറിയില്ലെന്നും വീരവാദം മുഴക്കലായ്.. ഒരുതരത്തിലും ഞങ്ങള്‍ വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അവര്‍ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി.. ഞങ്ങള്‍ ആ പോലീസ് ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ സത്യസന്ധമായ് അവതിരിപ്പിക്കുകയും അദ്ദേഹത്തിന് കാര്യം ബോധ്യപ്പെടുകയും ചെയ്തതുകൂടി അദ്ദേഹം മടങ്ങിപ്പോയ്..
അത്രയൊക്കെ ഉണ്ടായിട്ടും തൃപ്തരാവാത്ത അവര്‍ സ്റ്റേഷനില്‍നിന്ന് SI യെ കൂടി വിളിച്ച് വരുത്തുകയാണ് ചെയ്തത്.. സിനിമ സ്‌റ്റൈലില്‍ ജീപ്പില്‍ വന്നിറങ്ങിയ കൂത്തുപറമ്പ് SI:മനു കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനു പകരം സദാചാരക്കാരൊപ്പം നിന്ന് ഞങ്ങളെന്തോ തെറ്റ് ചെയ്തിട്ടെന്നപോല്‍ അവരേക്കാള്‍ തരംതാണ് താലിബാന്‍ മോഡലില്‍ ഞങ്ങളെയൊക്കെ ചോദ്യം ചെയ്യുകയാണ് ചെയ്തത്..
വളരെ ഹീനനായ് പൊതുജന മധ്യത്തില്‍ ഒരുതരത്തിലും പറയാന്‍ സാധിക്കാത്ത വാക്കുകളോടെ ആ SI ഐശുവിനെ മാനസികമായ് ടോര്‍ച്ചര്‍ ചെയ്തപ്പോള്‍ ഞങ്ങള്‍ ശക്തമായ് പ്രതികരിച്ചു.. പിന്നീട് ഞങ്ങള്‍ക്ക് നേരെയായ് അയാളുടെ ഹിറോയിസം ബലമായ് പിടിച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയ്.. വഴിനീളെ കേട്ടാലറക്കുന്ന ഭാഷയില്‍ തെറിവിളി ആയിരുന്നു..
സ്റ്റേഷനിലെത്തിയപ്പോള്‍ നമ്മള്‍ ചെയ്ത തെറ്റെന്താണെന്നും അത് പറഞ്ഞ് തരണമെന്നും ചോദിച്ച മാത്രയില്‍ ഞങ്ങക്കെ SI മര്‍ദ്ദിക്കുകയാണ് ഉണ്ടായത്.. വിവരമറിഞ്ഞെത്തിയ DYFI നേതാവ് സ:Anilkumar Mp യുടെ നേതൃത്വത്തില്‍, Sfi സഖാക്കളുടേയും മറ്റ് സഖാക്കളുടേയും അവസരോചിത ഇടപെടല്‍ കൊണ്ടാണ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തില്‍ നിന്ന് ഞങ്ങള്‍ രക്ഷപെട്ടത്..
ഭരണകൂടത്തിന്റെ ഒത്താശയോടെ യുക്തിരാഹിത്യത്തിന്റെ മനുസ്മൃതി അടിച്ചേല്‍പ്പിക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ പരിശ്രമിക്കുമ്പോള്‍ അതിനെതിരെ സ്ത്രീ സമത്വത്തെ പറ്റി പാര്‍ട്ടിയുടെ മേല്‍കമ്മിറ്റി മുതല്‍ താഴേകമ്മിറ്റി വരെ സജീവമായ് ചര്‍ച്ച ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു ഘട്ടമാണിത്..
ഈ വിനാശകരമായ കാലഘട്ടത്തിലാണ് കുടുംബത്തില്‍ പിറക്കാതെ കുടുംബപ്പേരും കൊണ്ട് പേക്കൂത്താടുന്ന ഇത്തരം ഞരമ്പ് രോഗികള്‍ കൂത്തുപറമ്പിന്റെ ചരിത്രത്തിനു നേരെ പുറംതിരിഞ്ഞ് നിന്ന് കൊഞ്ഞനംകുത്തി കാണിക്കുന്നത്..
കുടുംബമഹിമയിലെ അഹന്തയും ഭള്ളും മാത്രം കൈമുതലായിട്ടുള്ള ഇതുപോലുള്ള രത്‌നാകരന്മാരുടെ തലച്ചോറില്‍ തൊട്ടുകൂട്ടാന്‍ പോലും രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ തൊട്ടു തെറിപ്പിച്ചിട്ടില്ല..
ഇവിടെ പ്രശ്‌നം എന്താണെന്ന് വച്ചാല്‍, രത്‌നാകരനെപോലുള്ളവരെ പാര്‍ട്ടിയുടെ മുഖമായ് കാണുന്ന തെറ്റിധരിക്കപെട്ട ഒരുപാട് സാധാരണക്കാരുണ്ട്.. ഇവന്റെയൊക്കെ ഇത്തരം ചെയ്തികള്‍ പരിശോദിക്കേണ്ടിടത്ത് യഥാസമയം പരിശോധിച്ച് തിരുത്തിയില്ലെങ്കില്‍ അപകടരത്തിന്റെ അന്തരം വലുതാണ്..
സ്വജനപക്ഷപാതമോ അഴിമതിയോ തീണ്ടാത്ത ഇന്നും ഞങ്ങളോടൊപ്പം ഒരാളായ്, ഞങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഞങ്ങളൊക്കെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന സഖാവ് പനോളി വത്സേട്ടന്റെ പേരു ഇവന്റെയൊക്കെ ഇടത് ഭാഗം വരുന്നതാണ് ഞങ്ങളെ മാനസികമായ് വല്ലാതെ അലോസരപെടുത്തുന്നത്..
പട്ടി കടിക്കുന്നതാണെങ്കില്‍ ചങ്ങലകിടേണ്ടത് പട്ടിയെ ആണ്.. അല്ലാതെ മനുഷ്യരെയല്ല.. അതുപോലെ,
ഒരാണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ഇവനൊക്കെ കുരു പൊട്ടിയൊലിക്കുന്നുണ്ടെങ്കില്‍ ചങ്ങലിക്കിടേണ്ടതും ശുശ്രൂഷിക്കേണ്ടതും ഇവന്റെയൊക്കെ വികലമനോസ്ഥിതിയെ മാത്രമാണ്..