വിവാഹേതര ബന്ധം ആരോപിച്ച് യുവതി-യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് തല്ലി

യുപിയില്‍ വീണ്ടും ആള്‍കൂട്ട ആക്രമണം.വിവാഹേതര ബന്ധം ആരോപിച്ച് യുവാവിനേയും യുവതിയേും മരത്തില്‍ കെട്ടിയിട്ട് തല്ലി. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ്.വിവാഹേതര ബന്ധം ക്രമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ക്കകമാണ് യുപിയിലെ ബാഹ്റിയച്ച് ജില്ലയില്‍ ആള്‍കൂട്ട ആക്രമണവും വിചാരണയും അരങ്ങേറിയത്. സുഹൃത്തായ ഷാഹ്ബുദ്ദീന്‍റെ വീട്ടിലെത്തിയ മുപ്പതുകാരനായ റിസ്വാനെയും ഷാഹ്ബുദ്ദീന്‍റെ ഭാര്യയേയുമാണ് ആള്‍കൂട്ടം തല്ലിചതച്ചത്.ഭ ര്‍ത്താവ് ഇല്ലാത്ത സമയം വീട്ടിലെത്തിയത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം.ആദ്യം വീടിനകത്ത് പൂട്ടിയിട്ട ഇരുവരേയും പിന്നീട് വീടിന് പുറത്തെ മരത്തില്‍ മണിക്കൂറുകളോളം കെട്ടിയിട്ടും മര്‍ദ്ദിച്ചു.

യുവതിയുടെ ഭര്‍ത്താവിന്‍റെ ബന്ധുക്കളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. എന്നാല്‍ മുംബൈയില്‍ ഒരുമിച്ച ജോലി ചെയ്യുന്ന തന്‍റെ നിര്‍ദേശപ്രകാരം ചില ഫയലുകള്‍ എടുക്കാനാണ് റിസ്വാന്‍ വീട്ടിലെത്തിയതും അനാവശ്യ ആരോപണങ്ങളുടെ പേരില്‍ പ്രശ്നം ഉണ്ടാക്കുകയായിരുന്നെന്നും യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കി. ഇയാളുടെ പരാതിയിന്‍മേല്‍ പൊലീസ് ആറ് പേരെ കസ്റ്റഡിയിലെടുത്തു.യുവതിയുടെ ബന്ധുക്കളടക്കം അ‍ഞ്ച് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഭർത്താവിന്റെ അവിഹിതബന്ധം മനംനൊന്തു യുവതി ജീവനൊടുക്കി.ചെന്നൈ എംജിആർ നഗറിൽ താമസിക്കുന്ന പുഷ്പലത (24) ആണു ഭർത്താവ് ജോൺ പോൾ ഫ്രാങ്ക്‌ലിനുമായുണ്ടായ വാക്കേറ്റത്തിനൊടുവിൽ ആത്മഹത്യ ചെയ്തത്.വിവാഹേതര ബന്ധത്തെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഭർത്താവ് ന്യായീകരിക്കുകയായിരുന്നു . എന്നാൽ, അതേ കോടതിവിധിപ്രകാരം ഭർത്താവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുക്കും.

Top