തിരുവനന്തപുരം: നഴ്‌സുമാരെ വഞ്ചിച്ച് കോടികള്‍ തട്ടിയ ജാ്‌സ്മിന്‍ഷാ എന്ന തട്ടിപ്പുകാരനെ കുറിച്ച് ഞെട്ടിയ്ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് അട്ടിമറിയ്ക്കാന്‍ യുഎന്‍എ ദേശിയ പ്രസിണ്ടന്റ് ജാസ്മിന്‍ഷാ ആശുപത്രി മാനേജ്‌മെന്റുകളുമായി രഹസ്യ ധാരണയുണ്ടാക്കിയതായി വെളിപ്പെടുത്തല്‍. യുഎന്‍എ വര്‍ക്കിങ്ങ് പ്രസിണ്ടന്റ് ബെല്‍ജോയാണ് മാതൃഭൂമി ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കോടികളുടെ സാമ്പത്തീക വെട്ടിപ്പിന് പുറമേ ആശുപത്രി മാനേജ്‌മെന്റുമായി ഒത്തുകളിച്ച് ലക്ഷങ്ങള്‍ കോഴവാങ്ങിയ വഞ്ചകനാണ് ജാസ്മിന്‍ഷാ എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്.
പിന്നീട് ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ശമ്പള വര്‍ദ്ധനവ് നിരക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും എന്നതാണ് ജാസ്മിന്‍ഷായുടെ തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നത്. നേരത്തെ തന്നെ ഈ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ആശുപത്രി മാനേജ്‌മെന്റും ഇക്കാര്യംസ്ഥിരികരിച്ചതോടെയാണ് തട്ടിപ്പിന്റെ ചതിയുടെ ആഴം വ്യക്തമാകുന്നത്.
പതിനായിരത്തോളം രൂപയുടെ കുറവാണ് ഇത്തരത്തില്‍ ശമ്പളവര്‍ദ്ധനവില്‍ നിന്ന് കുറഞ്ഞത്. ഇത് മാത്രമല്ല സര്‍്ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവ് ഇത്രയും കാലമായിട്ടും പല ആശുപത്രികളിലും നടപ്പാക്കാതിരിക്കാനും ലക്ഷങ്ങള്‍ കോഴവാങ്ങി. കേരളത്തിലെ നഴ്‌സുമാരെ മുഴുവന്‍ വഞ്ചിച്ച ജാസ്മിന്‍ഷാക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടും സ്ഥാനമൊഴിയാന്‍ ഇതുവരെ ജാസ്മിന്‍ഷാതയ്യാറായിട്ടില്ല. മുന്ന് കോടിയുടെ തട്ടിപ്പില്‍ ഒന്നാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ആശുപത്രി മാനേജ്‌മെന്റുമായി ധാരണയുണ്ടാക്കിയെന്ന് തെളിവുകള്‍ പുറത്ത് വരുന്നത്.