കുമ്മനത്തെ കൂട്ടി ബിജെപി ഘടകത്തില്‍ പിടിമുറുക്കി ആര്‍എസ്എസ്,സംസ്ഥാന നേതൃത്വത്തിലേക്ക് കൂടുതല്‍ സ്വയം സേവകര്‍.

കൊച്ചി:കുമ്മനം രാജശേഖരന്റെ ബിജെപി അധ്യക്ഷ സ്ഥാനാരോഹണത്തിന് ശേഷം സംസ്ഥാന ഘടകത്തില്‍ ആര്‍എസ്എസ് കൂടുതല്‍ പിടിമുറുക്കുന്നു.കേരളത്തില്‍ ഭിന്നിച്ച് നില്‍ക്കുന്ന ഇരുവിഭാഗത്തിനെതിരായും നിലപാട് കര്‍ക്കശമാക്കാന്‍ കുമ്മനത്തിന് ആര്‍എസ്എസ് നിര്‍ദ്ദേശം നല്‍കി.അധ്യക്ഷ നിയമനത്തിന് ശേഷം നടക്കാനിരിക്കുന്ന സഹഭാരവാഹികളേയും സംഘം തന്നെ നിശ്ചയിക്കുമെന്നാണ് സൂചന.അടുത്ത ദിവസം കേരളത്തില്‍ എത്തുന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗത് അധ്യക്ഷന് ഇത് സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

മുന്‍സംസ്ഥാന അധ്യക്ഷന്‍ വി മുരളീധന്റെ നേതൃത്വത്തിലും,പികെ കൃഷണദാസിന്റെ നേതൃത്വത്തിലുമാണ് കേരളത്തില്‍ ബിജെപി വിഭാഗീയത ശക്തിപ്പെട്ടിരിക്കുന്നത്.ഇത് ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കുമെന്ന് ആര്‍എസ്എസ് വിലയിരുത്തുന്നു.ഇരുപക്ഷത്തേയും നേതാക്കളെ മൂക്കുകയറിടാനായി സംസ്ഥാന ഭാരവാഹി സ്ഥാനങ്ങളിലേക്ക് സംഘത്തിന്റെ പ്രധാനികളെ നിശ്ചയിക്കുക എന്നതാണ് ആര്‍എസ്എസ് ഫോര്‍മുല.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇഎസ് ബിജു,ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി,വിഎച്ച്പി യില്‍ നിന്നും ആര്‍വി ബാബു,ടിആര്‍ ഹരിദാസ് എന്നിവരുടെ പേരുകളും സംഘം ബിജെപി നേതൃത്വത്തിലേക്ക് പരിഗണിക്കുന്നുണ്ട്.ഇവരെ കൂടാതെ ആര്‍എസ്എസ് പ്രചാരകപദവി ഉപേക്ഷിച്ച കെസി കണ്ണനേയും സംഘം ബിജെപി നേതൃത്വത്തിലേക്ക് പരിഗണിക്കുന്നതായാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘത്തിന്റെ പ്രാചാരക സ്ഥാനം ഉപേക്ഷിച്ച കണ്ണന്‍ ഇപ്പോള്‍ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുകയാണ്.ബിജെപിയിലൂടെ പൊതുപ്രവര്‍ത്തനം തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് സംഘത്തിന്റെ നേതൃത്വത്തെ അറിയിച്ചതായും സൂചയുണ്ട്.അങ്ങിനെ വരികയാണെങ്കില്‍ ഇദ്ദേഹവും പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായേക്കും.പഴയ പല നേതാക്കളും കേന്ദ്രനേതൃത്വത്തിലേക്ക് മാറാനും സാധ്യതയേറെയാണ്.

നിലവിലെ നേതൃത്വത്തിലുള്ള കെപി ശ്രീശന്‍,എഎന്‍ രാധാകൃഷണന്‍ എന്നിവര്‍ പുതിയ സ്ഥാനങ്ങലില്‍ ഉണ്ടാകുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്.സാധാരണ സംഘടന സെക്രട്ടറിയായി ഒരാളെ നിയമിക്കുക മാത്രമാണ്സംഘം ചെയ്യാറുള്ളത്.പതിവിന് വിപരീതമായി കേരളത്തിലെ പുതിയ സാഹചര്യം കൂടി വിലയിരുത്തിയാണ് ഈ നീക്കമെന്നും അറിയുന്നു.ഹിന്ദു സംഘടനകളുടെ ഏകീകരണ ചുമതല ആര്‍എസ്എസ് വെള്ളാപ്പള്ളിയെയാണ് ഏല്‍പ്പിച്ചിരുന്നത്.എന്നാല്‍ ഇത് പരാജയമാണെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍ .

ബിജെപി നേതൃത്വത്തിന്റെ പൂര്‍ണ്ണ നിയന്ത്രണമേറ്റെടുത്ത് സംഘം തന്നെ ഈ നീക്കത്തിന് ഇനി ചുക്കാന്‍ പിടിക്കും.വെള്ളാപ്പള്ളിയുടെ ബിഡിജെഎസുമായി ഏതുതരത്തിലുള്ള കൂട്ടുകെട്ട് വേണമെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കും.കേരളത്തില്‍ മുഖ്യപ്രതിപക്ഷമായി ബിജെപിയെ വളര്‍ത്തുക എന്ന ശ്രമകരാമായദൗത്യമാണ് സംഘം നേതൃത്വത്തിന് മുന്‍പിലുള്ളത്.

Top