തിരുവനന്തപുരം: ഭീകരരുടെ സുരക്ഷിത താവളമായി കേരളം മാറിയതായി റിപ്പോർട്ട് . രാജ്യത്ത് കൂടുതല്‍ അല്‍ ഖായ്ദ ഭീകരര്‍ അറസ്റ്റിലാകാന്‍ സാദ്ധ്യത. കഴിഞ്ഞ ദിവസം പിടിയിലായ ഭീകരരുടെ കൂട്ടാളികളായ രണ്ട് പേര്‍ രക്ഷപ്പെട്ടിരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഡാര്‍ക് വെബ്ബിലൂടെയാണ് ഇവര്‍ വിവരങ്ങള്‍ പാക്കിസ്ഥാനിലെ ഭീകരരുമായി ആശയ വിനിമയം നടത്തിയിരുന്നത്.
കേരളത്തിലെ 10 ജില്ലകളില്‍ ഭീകരവാദ സംഘടനകള്‍ക്ക് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പെരുമ്പാവൂരില്‍ പിടിയിലായ ഭീകരരുടെ പക്കല്‍ നിന്നാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ഈ വിവരം ലഭിച്ചത്.ഭീകരരുടെ വെളിപ്പെടുത്തലിനു പിന്നാലെ എന്‍ഐഎ അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. ലഷ്‌കര്‍ ഇ ത്വായിബ ബന്ധമുള്ള തടിയന്റെവിട നസീര്‍, കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് മല്ല രാജ റെഡ്ഡി, അബ്ദുള്‍ നാസര്‍ മദനി ഇപ്പോള്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഖ്വായ്ദ ഭീകരര്‍ ഇങ്ങനെ തുടരുകയാണ് കേരളത്തില്‍ പിടിയിലായ ഭീകരവാദികളുടെ എണ്ണം. ഭീകര സംഘടനകളുടെ ഒളിത്താവളമായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.
കനകമലയില്‍ നിന്നും ഭീകരവാദ ബന്ധമുള്ള ആളുകളെ എന്‍ഐഎ പിടികൂടിയപ്പോള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരും പോലീസും തീവ്രബാധ ബന്ധമുള്ളവര്‍ കേരളത്തില്‍ എത്തുന്നുണ്ടെന്നും വിവിധയിടങ്ങളില്‍ യോഗങ്ങള്‍ ചേരുന്നുണ്ടെന്നും തിരിച്ചറിഞ്ഞത്. പലതവണ ഇത് സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും ഇത് അവഗണിച്ച സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് വളരാനുള്ള അവസരം ഒരുക്കി നല്‍കുകയായിരുന്നു.